ദിനേഷ് കെ പട്‌നായിക് കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി; നിയമനം ഒന്‍പത് മാസത്തിന് ശേഷം

1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Dinesh Patnaik
ദിനേഷ് കെ പട്‌നായിക്‌
Updated on
1 min read

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Dinesh Patnaik
75 വയസ്സായാല്‍ ആരും വിരമിക്കുമെന്ന് പറഞ്ഞിട്ടില്ല; മോദിയുടെ പ്രായപരിധി വിവാദത്തിനിടെ മോഹന്‍ ഭാഗവത്

ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്ന് 2024 ഒക്ടോബറില്‍ കാനഡയിലെ സ്ഥാനപതിയെ ഇന്ത്യ പിന്‍വലിക്കുകയായിരുന്നു. ഇതിനുശേഷം ഒമ്പത് മാസങ്ങള്‍ ശേഷമാണ് കാനഡയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.

Dinesh Patnaik
9-ാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു; സംഭവം കര്‍ണാടകയില്‍

നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. മാര്‍ക് കാര്‍ണി പുതിയ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ ഇന്ത്യ കാനഡ ബന്ധം പൂര്‍വ്വസ്ഥിതിയിലായേക്കുമെന്ന പ്രതീക്ഷകള്‍ ഉടലെടുത്തിരുന്നു. ഇതിന് ശക്തി പകരുന്നതാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തലുകള്‍.

Summary

Canada Gets New Indian High Commissioner After 9 Months As Bilateral Ties Improve

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com