ബാങ്കില്‍ നിന്ന് കവര്‍ന്നത് 59 കിലോ സ്വര്‍ണം; പൊലീസിനെ കബളിപ്പിക്കാന്‍ 'ബ്ലാക് മാജിക്'; അന്വേഷണം

അതിനിടെ, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്ര വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം
Thieves steal 59 kg gold from Canara Bank branch in Karnataka’s Vijayapura
Canara Bank; കര്‍ണാടകയിലെ കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച
Updated on
1 min read

ബംഗളൂരു: കര്‍ണാടകയിലെ (Canara Bank)കാനറ ബാങ്കില്‍ വന്‍ കവര്‍ച്ച. വിജയപുരജില്ലയിലെ മനഗുളി ടൗണ്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ ആഭരണങ്ങളും അഞ്ചര ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു. മെയ് 23 നും 25 നും ഇടയിലാണെന്ന് കവര്‍ച്ച നടന്നതെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

ആഭ്യന്തര കണക്കെടുപ്പിനിടെയാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടമായതായി കണ്ടെത്തിയത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ബാങ്കിന്റെ പുറകു വശത്തെ ജനല്‍ കമ്പി വളച്ചാണ് കവര്‍ച്ച സംഘം അകത്തു കയറിയത്. അതിനിടെ, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്ര വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ മേയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. ഈ ദിവസങ്ങളിലാകാം മോഷണം നടന്നതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.മേയ് 26-ന് ബാങ്കിലെ ശുചീകരണ തൊഴിലാളികള്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.ഉച്ചയോടെ റീജിണല്‍ ഓഫിസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. കവര്‍ച്ചയില്‍ എട്ടോളം പേര്‍ പങ്കാളികളായിട്ടുണ്ടെന്നു സംശയിക്കുന്നതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ എട്ട് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മറ്റ്് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

ഏകദേശം 52 കോടി രൂപ മൂല്യമുള്ള സ്വര്‍ണമാണ് മോഷണം പോയത്. കര്‍ണാടകയിലെ നിരവധി ജില്ലകളില്‍ സമീപ ദിവസങ്ങളില്‍ ബാങ്ക് മോഷണം തുടര്‍ക്കഥയാവുകയാണ്. ആറ് മാസത്തിനിടെ എട്ട് ബാങ്കുകളിലാണ് മോഷണം നടന്നത്. എന്നാല്‍ സമീപകാലത്തെ മോഷണങ്ങളില്‍ എല്ലാം, ഏറ്റവും വലിയതാണ് മനഗുളി ടൗണിലെ ബാങ്കില്‍ ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com