പോത്തിന്റെ  ജന്മദിനം പൊടിപൊടിച്ചു, നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷം; പിന്നാലെ കേസും

കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ആഘോഷം നടത്തിയതിനാണ് കേസെടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

താനെ: പോത്തിന്റെ ജന്മദിനം ആഘോഷമാക്കിയ ​യുവാവിനെതിരെ കേസ്. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് പോത്തിന്റെ ജന്മദിനാഘോഷം കൊണ്ടാടിയതിനാണ് 30‌കാരനായ കിരൺ മാത്രെയ്ക്കെതിരെ കേസെടുത്തത്. 

നാട്ടുകാരെ വിളിച്ചുകൂട്ടി ആഘോഷം സംഘടിപ്പിക്കുകയായിരുന്നു കിരൺ. പരിപാടിയിൽ പങ്കെടുത്തവരാരും മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. വ്യാഴാഴ്ച പരിപാടി കഴിഞ്ഞ്​ പി​ന്നാലെയെത്തിയ പൊലിസ് കിരണിനെതിരെ കേസെടുത്തു.

മഹാരാഷ്ട്രയിൽ​ കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചിലയിടങ്ങളിൽ നിയ​ന്ത്രണം കടുപ്പിച്ചിരുന്നു. താനെയിലും സമാന സ്​ഥിതി നിലനിൽക്കെയാണ് യുവാവ്​ പരിപാടി നടത്തിയത്. ​പകർച്ച വ്യാധി വ്യാപനത്തിന്​ കാരണമാകുന്ന പരിപാടി നടത്തുന്നതിനെതിരെ ക്രിമിനൽ നിയമം 269-ാം വകുപ്പു പ്രകാരമാണ്​ കേസ്​.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com