സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം; ദമ്പതികൾക്കെതിരെ കേസ്

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്
child
childപ്രതീകാത്മക ചിത്രം
Updated on
1 min read

ബം​ഗലൂരു: സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. കർണാകയിലെ ഹോസകോട്ടയിലെ സുളുബലെ ജനത കോളനിയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്. ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.

child
വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ; പുതിയ നിര്‍ദേശങ്ങളിങ്ങനെ

അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.

child
'അതീവ ജാഗ്രത പാലിക്കണം, വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം': വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തു വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Summary

Move to sacrifice a child to relieve financial crisis. The police have registered a case against the couple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com