പ്ലേറ്റ് കിട്ടാൻ വൈകി, ഡൽഹിയിൽ കാറ്ററിങ് ജീവനക്കാരനെ അടിച്ചു കൊന്നു

പ്ലേറ്റ് കിട്ടാൻ വൈകിയതിൽ 48കാരനായ ജീവനക്കാരെ അടിച്ചു കൊലപ്പെടുത്തി.
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം
Updated on
1 min read

ന്യൂഡൽഹി. സൽക്കാരത്തിൽ പങ്കെടുക്കാൻ വന്നവർക്ക് പ്ലേറ്റ് കൊണ്ടുവരാൻ വൈകിയതിന് കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു. 48കാരനായ സന്ദീപ് താക്കൂറിനെയാണ് ഡിജെ ടീമിലെ രണ്ട് പേർ ചേർന്ന് അടിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. 

ഡൽഹിയിലെ ജാപ്പനീസ് പാർക്കിന് സമീപം സം​​ഘടിപ്പിച്ച ഒരു പരിപാടിക്കിടെ പ്ലേറ്റ് കിട്ടാൻ വൈകിയതിൽ പ്രകോപിതരായ രണ്ട് പേർ സന്ദീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പ്രശാന്ത് വിഹാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സന്ദീപിന് നേരെ ആക്രമണം ഉണ്ടായ സമയം നാല് പേർ സംഭവ സ്ഥത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com