ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടി

.കോവിഡ് മുലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ  പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് ആദായവകുപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കോവിഡ് മുലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ  പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് ആദായവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ചൊവ്വാഴ്ചയാണ് സിബിഡിടി ഈ സമയപരിധി നീട്ടിയത്. 202021 സാമ്പത്തിക വര്‍ഷത്തെ വരുമാനമാണ് 202122 അസസ്‌മെന്റ് ഇയറില്‍ കണക്കാക്കുക. ഈ വര്‍ഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. 2021 ഡിസംബര്‍ 31 വരെയായിരുന്നു മുമ്പത്തെ സമയപരിധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com