പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലില്‍ സുരക്ഷാ വീഴ്ചയില്ല; സുരക്ഷിതമെന്ന് സിബിഎസ്ഇ

‘No security breach’: CBSE clarifies after Class 12 student claims ‘vulnerabilities’ in OSM portal
CBSE FIle
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പുനര്‍ മൂല്യനിര്‍ണയ പോര്‍ട്ടലില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിബിഎസ്ഇ. വെബ്‌സൈറ്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സിബിഎസ്ഇയുടെ cbse.onmarks. co.in എന്ന വെബ്‌സൈറ്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സാമ്പിള്‍ ഡാറ്റ മാത്രം ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റാണ് ഇതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പോര്‍ട്ടലില്‍ യഥാര്‍ഥ മൂല്യനിര്‍ണയ ഡാറ്റയോ മാര്‍ക്കുകളോ ഇല്ല. യഥാര്‍ഥ മൂല്യനിര്‍ണയ വെബ്‌സൈറ്റ് സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

‘No security breach’: CBSE clarifies after Class 12 student claims ‘vulnerabilities’ in OSM portal
ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി?; സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്

വിഷയത്തില്‍ സിബിഎസ്ഇയിലെ സാങ്കേതിക പ്രതിസന്ധിയില്‍ ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ബാങ്കുകളുടെ പ്രതിനിധികള്‍ ഇന്നലെ തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനര്‍മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങളും മൂല്യനിര്‍ണ്ണയത്തിലെ പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണം.

വെബ്സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പണമിടപാടിലെ പ്രതിസന്ധി മറികടക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കി. സാങ്കേതിക തടസങ്ങള്‍ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകര്‍പ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിട്ടുണ്ട്.

Summary

‘No security breach’: CBSE clarifies after Class 12 student claims ‘vulnerabilities’ in OSM portal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com