2029ല്‍ വനിതാ സംവരണം നടപ്പാക്കാന്‍ കേന്ദ്രം, ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചേക്കും

2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ നീക്കം
Parliament
പാര്‍ലമെന്റ് മന്ദിരം ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: 2029 ലെ പൊതു തെരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Parliament
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ, സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

നിയമ നിര്‍മാണ സഭകളിലെ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനായി അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലായ നാരി ശക്തി വന്ദൻ പ്രകാരം മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വനിതാ സംവരണം നടപ്പാക്കേണ്ടത്. മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയം തീര്‍പ്പാക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാല്‍ വനിതാ സംവരണം നടപ്പാക്കുന്നതു നീളുമെന്ന ആശങ്കയുണ്ട്. നിലവിലെ സാഹചര്യം അനുസരിച്ച് സെന്‍സസ് 2027 മാര്‍ച്ചില്‍ തീര്‍ക്കാന്‍ കഴിയില്ല. ഈ സമയപരിധി ഒഴിവാക്കാന്‍ മണ്ധല പുനര്‍ നിര്‍ണയത്തിനു മുന്‍പു തന്നെ സംവരണം നടപ്പാക്കാനാണ് നീക്കം. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ ഇതിനായി ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Parliament
'നിരുപാധികം ക്ഷമ ചോദിക്കുന്നു, പുസ്തകം പിന്‍വലിച്ചു'; 'ജുഡീഷ്യല്‍ അഴിമതി' പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ എന്‍സിഇആര്‍ടി

വനിതാ സംവരണത്തിനായി 2029 വരെ കാത്തിരിക്കരുതെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ ബില്ലിനെ വിവിധ കക്ഷികള്‍ പിന്തുണയ്ക്കാനാണ് സാധ്യത.

Summary

Centre Planning Women's Reservation From 2029 Polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com