രണ്ട് ചക്രത്തില്‍ അതിവേഗം ഓട്ടോ ഓടിച്ചത് 2. 2 കിലോമീറ്റര്‍; ഗിന്നസ് ബുക്ക് റെക്കോര്‍ഡിട്ട് യുവാവ്; വീഡിയോ

രണ്ട് ചക്രത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സൃഷ്ടിച്ച് തമിഴ്‌നാട് സ്വദേശി
രണ്ട് ചക്രം കൊണ്ട് ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഇട്ട ചെന്നൈ സ്വദേശി
രണ്ട് ചക്രം കൊണ്ട് ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ഇട്ട ചെന്നൈ സ്വദേശി
Updated on
1 min read

ചെന്നൈ:രണ്ട് ചക്രത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സൃഷ്ടിച്ച് തമിഴ്‌നാട് സ്വദേശി. ജഗദീഷ് മണി എന്നയാളാണ് റെക്കോര്‍ഡിന് ഉടമയായത്. ഒക്ടോബര്‍ ആറിനായിരുന്നു റെക്കോര്‍ഡ് പ്രകടനം.

യുവാവിന്റെ പ്രകടനം അമ്പരിപ്പിക്കുന്നതാണ്. ഏറെ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇത് അനുകരിക്കരുതെന്നും യുവാവ് പറയുന്നു. ഓട്ടോറിക്ഷ രണ്ട് ചക്രം കൊണ്ട് ഇയാള്‍ ഓടിച്ചത് 2.2 കിലോമീറ്ററാണ്. ഈ റെക്കോര്‍ഡ് പ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.

രണ്ട് ചക്രത്തില്‍ ഓട്ടോ ഓടിക്കുമ്പോള്‍ താന്‍ ഏത് ഏറെ ആസ്വദിക്കുന്നതായി മുപ്പത്തിയൊന്നുകാരന്‍ പറയുന്നു. ഇത് മറ്റ് ഓട്ടോറിക്ഷകളില്‍ ചെയ്യുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം എന്റെ ഓട്ടോറിക്ഷയില്‍ ചെയ്യുന്നതാണെന്നും ജഗദീഷ് പറയുന്നു. ഒറ്റയ്ക്കാണ് ഇത് അഭ്യസിച്ചതെന്നും ഇങ്ങനെ ഓടിക്കാനുള്ള ആവേശവുമാണ് റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കാരണമായത്. സ്വന്തമായി ബൈക്ക് ഇല്ലാത്തതിനാലാണ് ഓട്ടോറിക്ഷ ടൂവിലാറാക്കിയതെന്നും ജഗദീഷ് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com