ഡ്യൂട്ടി കഴിഞ്ഞ് ഹോട്ടലില്‍ താമസിച്ച സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു; ഡോക്ടര്‍മാര്‍ അറസ്റ്റില്‍

വനിതാ ഡോക്ടര്‍മാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: വനിതാ ഡോക്ടര്‍മാരെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് അറസ്റ്റിലായത്. കോവിഡ് ഡ്യൂട്ടിക്കിടെ ടി നഗറിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായത്.

മുപ്പത്തിയഞ്ചുകാരനായ ഡോക്ടര്‍ വെട്രിസെല്‍വനും, 28കാരനായ എന്‍ മോഹന്‍രാജുമാണ് അറസ്റ്റിലായത്. ഡോക്ടര്‍ വെട്രിസെല്‍വനും വനിതാ സഹപ്രവര്‍ത്തകയും ഒരു കൂട്ടം ഡോക്ടര്‍മാരും കോവിഡ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്നു. കോവിഡ് ഡ്യൂട്ടിക്ക് പിന്നാലെ നിരീക്ഷണത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ടി നഗറിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്നതിനിടെയാണ് വനിത സഹപ്രവര്‍ത്തകയെ വെട്രിസെല്‍വന്‍ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഇതേസമയത്ത് തന്നെയാണ് മോഹന്‍രാജ് എന്ന ഡോക്ടര്‍ മറ്റൊരു വനിത സഹപ്രവര്‍ത്തകയെ ലൈംഗികമായി പിഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supreme court
Tamil Nadu CM Vijay meets former CM MK Stalin day after oath-taking
Indian Railway
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com