എവിടെ അധികാരികള്‍?, കൂറ്റന്‍ മലമ്പാമ്പിനെ പൊക്കിയെടുത്ത് കുട്ടികള്‍ നടന്നത് മൂന്നു കിലോമീറ്റർ; സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
Children carry 15-foot Indian rock python bare-handed
Children carry 15-foot Indian rock python bare-handedഎക്സ്
Updated on
1 min read

ലഖ്‌നൗ: പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ 15 അടി നീളമുള്ള കൂറ്റന്‍ മലമ്പാമ്പിനെ പൊക്കിയെടുത്ത് ഒരു സംഘം കുട്ടികള്‍ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. യാതൊരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ കുട്ടികള്‍ വെറുംകൈ കൊണ്ട് മലമ്പാമ്പിനെ പൊക്കിയെടുത്ത് നടന്നുപോകുമ്പോള്‍ ഇടപെടാതിരുന്ന അധികൃതരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ളതാണ് വിവാദ ദൃശ്യങ്ങള്‍. മലമ്പാമ്പിനെ പൊക്കിയെടുത്ത് കുട്ടികള്‍ നടന്നുനീങ്ങുന്നത് കണ്ടിട്ടും കാഴ്ചക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ വനം വകുപ്പിനെയോ അറിയിച്ചില്ല. കുട്ടികള്‍ മലമ്പാമ്പിനെ തൊട്ടടുത്തുള്ള വനത്തില്‍ തുറന്നുവിട്ടു. പാമ്പിന്റെ തല മുതല്‍ വാലു വരെയുള്ള ഭാഗം പിടിച്ച് കുട്ടികള്‍ നടന്നുനീങ്ങുന്നതാണ് വിഡിയോയിലുള്ളത്. കുട്ടികളുടെ സംഘത്തിലുള്ള പലരും സംഭവം റെക്കോര്‍ഡ് ചെയ്യുന്നതും പാമ്പിനൊപ്പം സെല്‍ഫി എടുക്കുന്നതും കാണാം. ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം സംഘം പെരുമ്പാമ്പിനൊപ്പം നടന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Children carry 15-foot Indian rock python bare-handed
കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുതേ!; 17 തരം മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം, പട്ടിക പുറത്തുവിട്ട് കേന്ദ്രം

'ഇത് ഭ്രാന്താണ്.. വെറും കൈകളുള്ള കുട്ടികള്‍. വംശനാശഭീഷണി നേരിടുന്ന ആ ജീവിയോടുള്ള ഭയാനകമായ ചികിത്സയാണിത്. വന്യജീവി അധികാരികള്‍ എവിടെയാണെന്നതില്‍ എനിക്ക് അത്ഭുതമുണ്ട്? ഇത് കിരാത സ്വഭാവം. ഇത് ക്രൂരമായ പെരുമാറ്റം'-ഇത്തരത്തില്‍ നിരവധി കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

Children carry 15-foot Indian rock python bare-handed
100 വരെ എണ്ണാനും ഗുണിക്കാനും ഭേദം കേരളം, രാജ്യത്ത് ആറാം ക്ലാസില്‍ ഗുണനപ്പട്ടിക അറിയാവുന്നത് 55% പേര്‍ക്കു മാത്രം, ദേശീയ വിദ്യാഭ്യാസ നിലവാര സര്‍വേ
Summary

Children carry 15-foot Indian rock python bare-handed, parade it for 3 km in UP village

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com