മരണം കണ്‍മുന്നില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ദൈവത്തിന്റെ കൈ'യുമായി റെയില്‍വെ ഉദ്യോഗസ്ഥന്‍; വീഡിയോ

ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ രക്ഷപ്പെടുന്ന യുവാവ്‌
ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നതിനിടെ രക്ഷപ്പെടുന്ന യുവാവ്‌
Updated on: 
1 min read




മുംബൈ: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് അപകടത്തില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. റെയില്‍വേ  സംരക്ഷണ സേന (ആര്‍പിഎഫ് ) ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപടെലാണു യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. മുംബൈയിലെ  ബോറിവാലി റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. 

ട്രെയിന്‍ ഓടിത്തുടങ്ങിയതും യുവാവ് കംപാര്‍ട്‌മെന്റിലേക്കു ചാടിക്കയറിയെങ്കിലും അകത്തേക്കു കടക്കാന്‍ കഴിഞ്ഞില്ല. ട്രെയിനില്‍ നിന്ന് താഴെ വീണ ഇയാള്‍ ഭാഗ്യം കൊണ്ട് മാത്രമാണ് പാളത്തില്‍ വീഴാതെ രക്ഷപ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ വീണ ഇയാള്‍ റെയില്‍വെ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. 

ജൂണ്‍ 29നാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റെയില്‍വെ പുറത്തുവിട്ടത്. നേരത്തെയും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും ചില യാത്രക്കാര്‍ ഇപ്പോഴും നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER