ഇന്ത്യയിലെ സിവിലിയന്‍ അവാര്‍ഡുകള്‍ ഏതൊക്കെ?അറിയാം

കല, സാഹിത്യം, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളിലെ വ്യക്തികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്
ഇന്ത്യയിലെ സിവിലിയന്‍ അവാര്‍ഡുകള്‍ ഏതൊക്കെ?അറിയാം
വിക്കിപീഡിയ

വിവിധ മേഖലകളിലെ പൗരന്‍മാരുടെ നേട്ടങ്ങളും സംഭാവനകളും അംഗീകരിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് സിവിലിയന്‍ അവാര്‍ഡുകള്‍. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം തുടങ്ങി വിവിധ മേഖലകളിലെ വ്യക്തികളുടെ പ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. വംശം, തൊഴില്‍, സ്ഥാനം, ലിംഗ ഭേദം, എന്നിവയിലൊന്നും വ്യത്യാസമില്ലാതെ ഏതൊരാളും ഈ അവാര്‍ഡിന് അര്‍ഹരാണ്.

1. ആദ്യം നല്‍കിയത്....

1954 മുതലാണ് ഇന്ത്യയില്‍ സിവിലിയന്‍ അവാര്‍ഡുകള്‍ നല്‍കിത്തുടങ്ങിയത്. റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയാണ് ഈ അവാര്‍ഡുകള്‍ സമ്മാനിക്കുക. അവാര്‍ഡ് നല്‍കുമ്പോള്‍ സ്വീകര്‍ത്താവിന് രാഷ്ട്രപതി ഒപ്പിട്ട പ്രശസ്തി പത്രവും മെഡലും സമ്മാനിക്കും. നാല് സിവിലിയന്‍ അവാര്‍ഡുകളാണ് ഇന്ത്യ നല്‍കുന്നത്.

2. ഭാരതരത്‌നം

വിക്കിപീഡിയ

ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്‌ന. ശാസ്ത്രം,സാഹിത്യം, കല, പൊതുസേവനം എന്നീ മേഖലകളിലെ നേട്ടങ്ങള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 2013ല്‍ കായിക ഇനങ്ങളും ഈ അവാര്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. പീപ്പല്‍ ഇലയുടെ ആകൃതിയും വെങ്കല നിറവുമാണ് ഭാരതരത്‌നക്ക്. മധ്യത്തില്‍ സൂര്യന്റെ ചിഹ്നമുണ്ട്. കൂടാതെ ദേവനാഗിരി ലിപിയില്‍ ചിഹ്നത്തിന് താഴെയായി ഭാരത രത്‌ന എന്ന പദവും ആലേഖനം ചെയ്തിട്ടുണ്ട്.

3. പത്മവിഭൂഷണ്‍

വിക്കിപീഡിയ

ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍. കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം എന്നീ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് ഇത് നല്‍കുന്നത്. ദേശീയ ബഹുമതികളില്‍ നിന്ന് വ്യത്യസ്തമായി, പത്മ അവാര്‍ഡുകളില്‍ ക്യാഷ് അലവന്‍സുകളോ ആനുകൂല്യങ്ങളോ റെയില്‍വേ/വിമാന യാത്രകളിലെ പ്രത്യേക ഇളവുകളോ ഉള്‍പ്പെടുന്നില്ല. ഭാരതരത്‌ന, പത്മ പുരസ്‌കാരം ലഭിച്ചവര്‍ക്ക് അവരുടെ പേരിനു കൂടെയോ അല്ലെങ്കില്‍ മറ്റു ആവിശ്യങ്ങള്‍ക്കോ പുരസ്‌കാരത്തിന്റെ പേര് ഉപയോഗിക്കാന്‍ പാടില്ല.

4. പത്മഭൂഷണ്‍

വിക്കിപീഡിയ

ഇത് ഇന്ത്യയിലെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡാണ്, ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സേവനം ഉള്‍പ്പെടെ ഏത് മേഖലയിലും സേവനത്തിന് നേട്ടങ്ങള്‍ കൈവരിച്ച ആളുകള്‍ക്കാണ് ഇത് നല്‍കുന്നത്. ൗ അവാര്‍ഡിന് പത്മവിഭൂഷണിന് സമാനമായ രൂപകല്‍പനയാണ്. സ്വര്‍ണത്തിലാണ് ആലേഖനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.

5. പത്മശ്രീ

വിക്കിപീഡിയ

ക്രമത്തില്‍ പത്മശ്രീ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം ഉള്‍പ്പെടെ ഏത് മേഖലയിലും നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 'പത്മ', 'ശ്രീ' എന്നീ പദങ്ങള്‍ നടുവിലുള്ള താമരപ്പൂവിന്റെ മുകളിലും താഴെയുമായി പതിച്ചിരിക്കുന്നു. എല്ലാ ആലേഖനങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീലിലും ബാക്കി ഭാഗം വെങ്കലത്തിലും സജ്ജീകരിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com