അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ദീപ്കയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ വിളിച്ചിട്ടുണ്ടെന്ന് പിതാവ് അറിയിച്ചു.
 Abhijeet Dipke
Abhijeet Dipke FILE
Updated on
1 min read

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജിത് ദീപ്‌കെ വീട്ടിലെത്തിയ ആളുകളെ കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള തന്റെ വസതിയിലെ പാര്‍ക്കിങ് ഏരിയയില്‍ ആളുകളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് ക്ഷീണം അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തത്.

രാവിലെ 11.45-ന് വസതിയിലെ പാര്‍ക്കിങ് ഏരിയയില്‍ കാത്തുനിന്ന ആളുകളെ കാണാനാണ് ദീപ്‌കെ താഴേക്ക് വന്നത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ അദ്ദേഹം മുകളിലത്തെ നിലയിലേയക്ക് തന്നെ മടങ്ങി. ദീപ്കയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെ വിളിച്ചിട്ടുണ്ടെന്ന് പിതാവ് അറിയിച്ചു.

ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ, ജൂലൈ 25-ന് തനിക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചതായി ദീപ്‌കെ പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നുവെന്നും ചികിത്സയിലാണെന്നും ദീപ്‌കെ വ്യക്തമാക്കിയിരുന്നു.

 Abhijeet Dipke
ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍
 Abhijeet Dipke
'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി
 Abhijeet Dipke
'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി
Summary

CJP founder Abhijeet Dipke falls sick; doctors to examine him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

CJP rebel floats CJP-D, calls Dipke's party Team Kejriwal
Abhijeet Dipke
Abhijeet Dipke
 Abhijeet Dipke
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com