അടുത്ത ബന്ധുക്കള്‍ക്കും കുട്ടികളെ ദത്തെടുക്കാം, ഹൈക്കോടതി വിധി

കുടുംബത്തിനുള്ളിൽ നിന്ന് ബന്ധുക്കൾക്കും കുട്ടികളെ ദത്തെടുക്കാമെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മുംബൈ:  കുടുംബത്തിനുള്ളിൽ നിന്ന് ബന്ധുക്കൾക്കും കുട്ടികളെ ദത്തെടുക്കാമെന്ന് ബോംബെ ഹൈക്കോടതി. ഉപേക്ഷിക്കപ്പെട്ടവർ,  അനാഥർ, പരിചരണവും സംരക്ഷണവും ആവശ്യമുള്ളവർ എന്നീ വിഭാഗത്തിലുള്ള കുട്ടികൾക്കു വേണ്ടി മാത്രമല്ല ദത്തെടുക്കൽ അനുവദിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.  

ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിന്റേതാണ് വിധി. യവത്‌മാൾ സ്വദേശിയായ കുട്ടിയെ ദത്തെടുക്കാൻ അടുത്ത ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ കീഴ്ക്കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഉത്തരവ്. 

ബാലാവകാശ നിയമത്തിലെ വ്യവസ്ഥ ചൂണ്ടിയാണ് കോടതിയുടെ വിധി. കുട്ടിയെ ദത്തെടുക്കാൻ അവകാശമുള്ള ‘ബന്ധു’ എന്ന നിർവചനത്തിൽ അമ്മായി, അമ്മാവൻ, മുത്തശ്ശി, മുത്തച്ഛൻ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com