മുഖ്യമന്ത്രി ദര്‍ശനത്തിനെത്തി; ക്ഷേത്രത്തില്‍ തിക്കും തിരക്കും, നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്ക്
എഎന്‍ഐ ദൃശ്യത്തില്‍ നിന്ന്‌
എഎന്‍ഐ ദൃശ്യത്തില്‍ നിന്ന്‌
Updated on: 
1 min read


ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ആളുകള്‍ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മറ്റു ചില പ്രമുഖരും ക്ഷേത്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായത്.

തിരക്കില്‍പ്പെട്ട്‌ ബാരിക്കേഡ് മറിഞ്ഞു വീഴുന്നതിന്റെയും ആളുകള്‍ തിങ്ങി നിറഞ്ഞ് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 

നിരവധിപേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപേര്‍ക്ക് പരിക്കേറ്റു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER