വിലക്കുകളെ ലംഘിച്ച് 'പാറ്റകൾ'; 'കോക്രോച്ച് ഈസ്‌ ബാക്ക്', വൻ തരംഗമായി പുതിയ അക്കൗണ്ടും

'കോക്രോച്ച് ഈസ്‌ ബാക്ക്' എന്ന പേരിൽ തുടങ്ങിയ പുതിയ അക്കൗണ്ടിൽ ഇതുവരെ അര ലക്ഷത്തിലേറേ ആളുകൾ ആണ് പിന്തുടരുന്നത്
Cockroach Is Back
‘Cockroach Is Back’ Account Goes Viral as Cockroach Janta Party Gains Massive Youth Support
Edited By:
Updated on
2 min read

ന്യൂഡൽഹി: യുവജനങ്ങൾക്കിടയിൽ അതിവേഗം ജനപ്രീതി നേടുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്ത രാഷ്ട്രീയ കൂട്ടായ്മയായ കോക്രോച്ച് ജനത പാർട്ടിയുടെ പുതിയ അക്കൗണ്ടും തരംഗമാകുന്നു. 'കോക്രോച്ച് ഈസ്‌ ബാക്ക്' എന്ന പേരിൽ തുടങ്ങിയ പുതിയ അക്കൗണ്ടിൽ ഇതുവരെ അര ലക്ഷത്തിലേറേ ആളുകൾ ആണ് പിന്തുടരുന്നത്. പുതിയ അക്കൗണ്ട് ആരംഭിച്ചു മണിക്കൂറുകൾ മാത്രം കഴിയുമ്പോഴാണ് ഇത്രയും അധികം പിന്തുണ ലഭിച്ചിരിക്കുന്നത്.

Cockroach Is Back
ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ബം​ഗളൂരുവിൽ വൻ അപകടം ഒഴിവായി

ഇൻസ്റ്റാഗ്രാമിലും കോക്രോച്ച് ജനത പാർട്ടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെറും അഞ്ച് ദിവസം പിന്നിടുമ്പോൾ ഇൻസ്റ്റാഗ്രാമിൽ 1.6 കോടി ഫോളോവേഴ്‌സ് ആണ് അക്കൗണ്ടിനുള്ളത്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ ബിജെപി (89 ലക്ഷം), കോൺഗ്രസ് (13.3 കോടി) എന്നിവരുടെ ഒഫീഷ്യൽ അക്കൗണ്ടുകളേക്കാൾ കൂടുതൽ ഫോളോവേഴ്‌സ് ഇപ്പോൾ ഈ പുതിയ കൂട്ടായ്മയ്ക്കുണ്ട്.

Cockroach Is Back
എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു

പുതിയ അക്കൗണ്ട് തരംഗമായതിന് പിന്നാലെ ബിജെപിയുടെ ചിഹ്നമായ താമര തിന്നുന്ന പാറ്റയുടെ പടം വെച്ച് സോഷ്യൽ മീഡിയയിൽ കോക്രോച്ച് ജനത പാർട്ടി ഒരു പോസ്റ്റും പങ്കു വെച്ചിട്ടുണ്ട്. ബിജെപിയുടെയും, കോക്രോച്ച് ജനത പാർട്ടിയുടെയും വളർച്ചയെ പറ്റിയാണ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒപ്പം, നീറ്റ് യുജി പരീക്ഷാ വിവാദവും പേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും കോക്രോച്ച് ജനത പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

Cockroach Is Back
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് എന്‍ടിഎ; വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശം

നേരത്തെ, 'കോക്രോച്ച് ജനത പാർട്ടി'യുടെ ഔദ്യോഗിക എക്സ് (X) അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. നിയമപരമായ ആവശ്യത്തെത്തുടർന്നാണ് ഇന്ത്യയിലുള്ള ഉപഭോക്താക്കൾക്ക് ഈ അക്കൗണ്ട് ലഭ്യമാകാത്ത രീതിയിൽ കൺട്രി-ലോക്ക് ചെയ്തതെന്ന് എക്സ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. എന്നാൽ ഈ നീക്കത്തിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നും, തങ്ങളുടെ ശക്തമായ വിമർശനങ്ങളെയും വിയോജിപ്പുകളെയും ഭയന്ന് ഓൺലൈൻ ശബ്ദങ്ങളെ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നതെന്നും കൂട്ടായ്മയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു രംഗത്ത് എത്തിയിരുന്നു.

Cockroach Is Back
'സമയവും മുഹൂർത്തവും എല്ലാം തീരുമാനിക്കും' ; ഡി.കെ. ശിവകുമാർ

ചീഫ് ജസ്റ്റിസിന്റെ പരാമർശവും 'കോക്രോച്ച്' വിപ്ലവവും

ബോസ്റ്റൺ സർവ്വകലാശാലയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയും മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റുമായിരുന്ന മുപ്പതുകാരനായ അഭിജീത് ദിപ്കെ മെയ് 16-നാണ് ഈ ഓൺലൈൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും "സമൂഹത്തിലെ പ്രാണികളോടും പാറ്റകളോടും" ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയതായി പറയപ്പെടുന്ന ചില കോടതി പരാമർശങ്ങൾക്കെതിരെയുള്ള ഡിജിറ്റൽ പ്രതിഷേധമായാണ് ഈ കൂട്ടായ്മ ജന്മമെടുത്തത്.

ചീഫ് ജസ്റ്റിസ് പിന്നീട് തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കിയെങ്കിലും, യുവാക്കളുടെ ഉള്ളിലെ അമർഷം ഒരു ഓൺലൈൻ വിപ്ലവമായി മാറിക്കഴിഞ്ഞിരുന്നു.

Cockroach Is Back
അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌കരിച്ചു, ദിവസങ്ങള്‍ക്കകം 'മരിച്ചയാള്‍' വീട്ടിലെത്തി; അമ്പരപ്പില്‍ വീട്ടുകാരും ഗ്രാമവും

"വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പേരിൽ എന്തിനാണ് ഞങ്ങളുടെ അക്കൗണ്ടുകൾ പൂട്ടിക്കുന്നത്?" എന്ന് ഓൺലൈൻ വീഡിയോ പ്രസ്താവനയിലൂടെ ദിപ്കെ ചോദിച്ചു.

തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം തകർന്ന യുവാക്കളുടെ യഥാർത്ഥ നിരാശയുടെ പ്രതിഫലനമാണ് ഈ പ്രസ്ഥാനമെന്നും, ജനങ്ങളുടെ കഠിനമായ ചോദ്യങ്ങൾക്ക് പരസ്യമായി മറുപടി നൽകാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സെക്കുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി (മടിയന്മാർ)' എന്ന സ്ലോഗനുമായി മുന്നോട്ട് പോകുന്ന ഈ കൂട്ടായ്മയുടെ വെബ്‌സൈറ്റിലൂടെ ഇതിനോടകം തന്നെ 3.5 ലക്ഷത്തിലധികം യുവാക്കൾ ഔദ്യോഗികമായി അംഗത്വമെടുത്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് എംപിമാരായ മഹുവ മൊയ്ത്ര, കിർത്തി ആസാദ്, പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയ പ്രമുഖരും ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

‘Cockroach Is Back’ Account Goes Viral as Cockroach Janta Party Gains Massive Youth Support.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com