വോട്ടിങ് മെഷനീല്‍ കളര്‍ ഫോട്ടോ, വലിയ അക്ഷരങ്ങള്‍; ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ നിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോയും സീരിയല്‍ നമ്പറും ഉള്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു
Election Commission of India
Election Commission of Indiaഫയല്‍
Updated on
1 min read

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോയും സീരിയല്‍ നമ്പറും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം. ബിഹാര്‍ തെരഞ്ഞെടുപ്പ് മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമെന്നും കമ്മിഷന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സ്ഥാനാര്‍ഥികളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് മാറ്റി കളര്‍ ഫോട്ടോ ആക്കാനാണ് കമ്മിഷന്റെ നിര്‍ദേശം.

Election Commission of India
'മോദിയും അമ്മയും ഉള്‍പ്പെട്ട എഐ വിഡിയോ ഉടന്‍ നീക്കണം'; കോണ്‍ഗ്രസിനോട് പട്‌ന ഹൈക്കോടതി

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1961 ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം 49 ബി പ്രകാരമാണ് മാറ്റം. സീരിയല്‍ നമ്പര്‍ ഓഫ് ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിങ്ങനെയാണ് പുതിയ മാറ്റം.

Election Commission of India
'ഇന്ത്യയെ മാറ്റി മറിച്ച നേതാവ്'; നരേന്ദ്രമോദി 75ന്റെ നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലോകം

തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പ്രതിപക്ഷം ബിഹാറില്‍ പ്രചരണം നടത്തുന്നത്. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇവിഎമ്മുകള്‍ കൂടുതല്‍ സൗഹൃദപരമാക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Summary

The poll body said that the EVMs have colour photographs of candidates, starting from Bihar assembly polls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com