'മോദിയും അമ്മയും ഉള്‍പ്പെട്ട എഐ വിഡിയോ ഉടന്‍ നീക്കണം'; കോണ്‍ഗ്രസിനോട് പട്‌ന ഹൈക്കോടതി
പട്‌ന: പ്രധാനമന്ത്രി നേരേന്ദ്ര മോദിയെയും ആദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ എഐ വിഡിയോ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ വീഡിയോ പിന്‍വലിക്കണമെന്നാണ് പട്‌ന ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ബജന്ത്രിയുടെ നിര്‍ദേശം.
സെപ്റ്റംബര്‍ പത്തിനാണ് മോദിയെയും അമ്മ ഹീരബെന്‍മോദിയേയും ഉള്‍പ്പെടുത്തിയ 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വിഡിയോ കോണ്‍ഗ്രസ് ബിഹാര്‍ യൂണിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തന്നെ രാഷ്ട്രീയതാല്‍പര്യത്തിന് ഉപയോഗിക്കരുതെന്ന് സ്വപ്‌നത്തില്‍ വന്ന് പ്രധാനമന്ത്രിയോട് മാതാവ് പറയുന്നതും അദ്ദേഹം ഞെട്ടിയുണരുന്നതുമായിരുന്നു എഐ വീഡിയോ. വിഡിയോ വലിയ ശ്രദ്ധ നേടിയതോടെ വിവാദങ്ങളും ആരംഭിക്കുകയായിരുന്നു. വിഡിയോ മോദിയെയും മാതാവിനെയും അപമാനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ബിജെപി വലിയ പ്രചാരണം ആരംഭിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ വിഡിയോ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും രാജ്യത്തെ അമ്മമാരെ അപമാനിക്കാന്‍ ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നങ്ങനെയുള്ള പ്രചാരണങ്ങളായിരുന്നു ബിജെപി മുന്നോട്ട് വച്ചത്. അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അനാദരവ് അല്ലെന്ന വാദമായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിശദീകരിച്ചിരുന്നു.
വീഡിയോ പ്രചരിക്കുന്നത് തടയണം എന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കോടതി നിര്‍ദ്ദേശിച്ചു. ബിജെപി ഡല്‍ഹി തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയില്‍ ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എഐ നിര്‍മിത വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനായിരുന്നു കോണ്‍ഗ്രസിന് എതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
Modi mother AI Video controversy : Patna High Court directed the Congress party to take down the concerned video from all social media platforms.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

