'എന്റെ മുറിയിലേക്ക് വരൂ, വിദേശത്തേക്ക് ട്രിപ്പ് പോകാം'; സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാര്‍ഥിനികള്‍ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്

അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Swami Chaitanyananda Saraswati
സ്വാമി ചൈതന്യാനന്ദ സരസ്വതി
Updated on
1 min read

ന്യൂഡല്‍ഹി: 'എന്റെ മുറിയിലേക്ക് വരൂ, ഞാന്‍ നിങ്ങളെ വിദേശത്ത് കൊണ്ടുപോകാം, ഒരു ചെലവും വരില്ല'- ഡല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ ഡയറക്ടറായ സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി അയച്ച സന്ദേശങ്ങളില്‍ ഒന്നാണിത്. അന്‍പത് വിദ്യാര്‍ഥിനികളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോള്‍ പതിനാറ് യുവതികളെ ചൈതന്യാനന്ദ ചൂഷണം ചെയ്തതായി കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

Swami Chaitanyananda Saraswati
പതിനേഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ പരാതി; ഒളിവില്‍

പണവും നിരവധി സൗകര്യങ്ങളും വാഗ്ദാനങ്ങളും ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നു. തന്നെ അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. ഒഡീഷ സ്വദേശിയാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിയെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. 2009-ലും 2016-ലും ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ നിന്ന് രക്ഷപ്പെട്ടതോടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇയാള്‍ക്ക് ധൈര്യം നല്‍കിയെന്നും പൊലീസ് പറയുന്നു. അതേസമയം, 2016-ല്‍ ഇതേ സ്ഥാപനത്തിലെ ഒരു യുവതി നല്‍കിയ പരാതിയില്‍ പൊലീസോ അധികൃതരോ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.

Swami Chaitanyananda Saraswati
'എനിക്ക് ഡോക്ടറാവേണ്ട', നീറ്റ് പരീക്ഷയില്‍ 99.99 പെര്‍സെന്റൈല്‍, 1475-ാം റാങ്ക്; എംബിബിഎസ് പ്രവേശനത്തിന് തൊട്ടുമുന്‍പ് 19കാരന്‍ ജീവനൊടുക്കി

'ആള്‍ദൈവം' എന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ വാട്‌സ് ആപ്പ് കോളുകളിലൂടെയും മെസേജുകളിലൂടെയുമാണ് യുവതികളെ സമീപിച്ചതെന്ന് പൊലീസ് പറയുന്നു. താന്‍ ആഗ്രഹിച്ച രീതിയില്‍ പ്രതികരണം ലഭിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന്ം ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. ഈ വിദ്യാര്‍ഥിനികള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ അവരോ കുടുംബങ്ങളോ പ്രതികരിക്കില്ലെന്നുമായിരിക്കാം ഇയാള്‍ കരുതിയതെന്നും പൊലീസ് പറയുന്നു. സ്വാമിയുടെ ആവശ്യങ്ങള്‍ക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കല്‍റ്റികള്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ചിരുന്നതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വാമിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ സ്വാമി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. സ്വാമി ഉപയോഗിച്ചിരുന്ന വോള്‍വോ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നതിനു സമാന നമ്പറാണ് അതിന്റേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Summary

"Come To My Room, I'll Take You Abroad On Trip": Delhi Baba's Sleazy Chats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com