നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

നൈനിറ്റാള്‍ ജില്ലാ കോടതിയുടെ 53,93,600 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ന്യായമാണെന്ന് ജസ്റ്റിസ് അലോക് മെഹ്‌റയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
Uttarakhand High Court
Uttarakhand High Courtfile
Updated on
1 min read

ഡെറാഡൂണ്‍: നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, മറിച്ച് സാമൂഹിക നീതിയുടെ പ്രതീകമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. 2024 ലെ ആക്‌സിഡന്റ് ക്ലെയിം കേസില്‍ ഇരയുടെ കുടുംബത്തിന് വന്‍ തുക നഷ്ടപരിഹാരം നല്‍കിയതിനെ ചോദ്യം ചെയ്തുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അപ്പീല്‍ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി നിരീക്ഷണം.

Uttarakhand High Court
ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

നൈനിറ്റാള്‍ ജില്ലാ കോടതിയുടെ 53,93,600 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ന്യായമാണെന്ന് ജസ്റ്റിസ് അലോക് മെഹ്‌റയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. 2024 നവംബറില്‍ നൈനിറ്റാളിലെ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ പാസാക്കിയ ഉത്തരവിനെ ഇന്‍ഷുറന്‍സ് കമ്പനി ചോദ്യം ചെയ്തിരുന്നു. മരിച്ചയാളുടെ കുടുംബത്തിന് 6 ശതമാനം വാര്‍ഷിക പലിശ സഹിതം 53.93 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുക അമിതമാണെന്നും നിയമപരമായി നീതീകരിക്കാന്‍ കഴിയാത്തതാണെന്നു അവകാശപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കി.

Uttarakhand High Court
മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും

മോട്ടോര്‍ വാഹന നിയമം ഇരകള്‍ക്ക് വേഗത്തിലു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു ക്ഷേമ നിയമനിര്‍മാണമാണെന്ന് കോടതി നിരീക്ഷിച്ചു. സ്‌നേഹം, വാത്സല്യം, കുടുംബ പിന്തുണ എന്നിവയുടെ നഷ്ടത്തിന് ഇത് പരിഹാരമാണ്. കൂടാതെ ട്രൈബ്യൂണലിന്റെ തീരുമാനം നിയമപരമായി ശരിയായിരുന്നുവെന്നും കോടതി പറഞ്ഞു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ കോടതികള്‍ ഉദാരവും മനുഷ്യത്വപരവുമായ സമീപനം സ്വീകരിക്കണമെന്ന് ജഡ്ജി ഊന്നിപ്പറഞ്ഞു.

Summary

"Compensation Symbol Of Social Justice, Not Just Financial Relief": Uttarakhand High Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com