'ഗുജറാത്ത് മോഡല്‍'; 40 ഒഴിവുകള്‍, അഭിമുഖത്തിന് 800 പേര്‍; തിക്കിലും തിരക്കിലും ഹോട്ടലിന്റെ കൈവരികള്‍ തകര്‍ന്നു; വൈറല്‍ വീഡിയോ

അഭിമുഖത്തിന് അപ്രതീക്ഷിതമായി ആളുകള്‍ എത്തിയതാണ് അപകടം ഉണ്ടാക്കിയതെന്നാണ് സ്വകാര്യ കമ്പനിയുടെ വിശദീകരണം
Congress, BJP spar after viral video stampede-like situation at Gujarat job interview
ഇന്റര്‍വ്യൂവിന് എത്തിയവരുടെ തിക്കും തിരക്കും വീഡിയോ ദൃശ്യം
Updated on
1 min read

അഹമ്മദാബാദ്: നാല്‍പ്പത് ഒഴിവുകള്‍ മാത്രമുള്ള ജോലിയുടെ അഭിമുഖത്തിനായി എത്തിയത് 800 പേര്‍!. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഭിമുഖഹാളിന്റെ കൈവരികള്‍ തകര്‍ന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം.

കൈവരികള്‍ തകര്‍ന്ന് നിരവധി തൊഴിലന്വേഷകര്‍ നിലത്തുവീണെങ്കിലും ആര്‍ക്ക് പരിക്ക് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിമുഖത്തിന് അപ്രതീക്ഷിതമായി ആളുകള്‍ എത്തിയതാണ് അപകടം ഉണ്ടാക്കിയതെന്നാണ് സ്വകാര്യ കമ്പനിയുടെ വിശദീകരണം. ഝഗാഡിയ ജിഐഡിസി വ്യവസായ പാര്‍ക്കിലെ ഒരു സ്വകാര്യകമ്പനിയാണ് നാല്‍പ്പത് ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ നടത്തിയത് അങ്കലേശ്വറിലെ ലോര്‍ഡ് പ്ലാസ ഹോട്ടലില്‍ വച്ചായിരുന്നു അഭിമുഖം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിന് പിന്നാലെ, ഗുജറാത്ത് മാതൃകയുടെ നേര്‍ദൃശ്യങ്ങളാണ് കണ്ടതെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു. ഇതാണ് നരേന്ദ്രമോദിയുടെ ഗുജറാത്ത് മോഡലെന്നും തൊഴിലില്ലായ്മയുടെ ഈ മാതൃക രാജ്യം മുഴുവന്‍ അദ്ദേഹം നടപ്പാക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എന്നാല്‍, ഇത് സംസ്ഥാനത്തിന്റെ വികസനസൂചകമാണെന്ന് ബിജെപി എംപി മന്‍സുഖ് വസാവ പറഞ്ഞു. 'ഭറൂച്ച് ജില്ല ഒരു മിനി ഇന്ത്യയാണ്. ധാരാളം വ്യവസായസ്ഥാപനങ്ങള്‍ ഉണ്ട്. അതിനാല്‍ പലയിടത്തുനിന്നും ആളുകള്‍ വരും. അത് വികസനസൂചകമാണ്'. ഈ വിഡിയോയിലൂടെ ചിലര്‍ ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.

Congress, BJP spar after viral video stampede-like situation at Gujarat job interview
മദ്യനയ അഴിമതി: കെജരിവാളിന് ഇടക്കാല ജാമ്യം, അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി വിശാല ബെഞ്ചിന്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com