തേഞ്ഞുതീരാറായ ചെരിപ്പിന്റെ ചിത്രം, ഞാൻ പ്രചാരണം അവസാനിപ്പിക്കുകയാണ്; വൈറലായി കോൺഗ്രസ്​ സ്​ഥാനാർഥിയുടെ ട്വീറ്റ് 

കോൺഗ്രസ്​ സ്​ഥാനാർഥിയായ മോഹൻ കുമാരമംഗലമാണ് വ്യത്യസ്തമായ പോസ്റ്റോടെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾക്ക്​ വിരാമമിട്ടത്
മോഹൻ കുമാരമംഗലം ട്വിറ്ററിൽ പങ്കുവച്ച ചിത്രം
മോഹൻ കുമാരമംഗലം ട്വിറ്ററിൽ പങ്കുവച്ച ചിത്രം
Updated on
1 min read

ചെന്നൈ: തേഞ്ഞുതീരാറായ ചെരിപ്പിന്റെ ചിത്രം പങ്കുവച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച്  കോൺഗ്രസ്​ സ്​ഥാനാർഥി. തമിഴ്​നാട്ടിലെ ഓമല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ്​ സ്​ഥാനാർഥിയായ മോഹൻ കുമാരമംഗലമാണ് വ്യത്യസ്തമായ പോസ്റ്റോടെ സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾക്ക്​ വിരാമമിട്ടത്. എഐഎഡിഎംകെ സ്​ഥാനാർഥിയായ ആർ മണിക്കെതിരെയാണ്​ മോഹന്റെ പോരാട്ടം.

തെരഞ്ഞെടുപ്പ്​ റാലി, റോഡ്​ ഷോ, കുടുംബയോഗങ്ങൾ തുടങ്ങിയവയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ്​ സ്​ഥാനാർഥികൾ സാധാരണ പ്രചാരണം അവസാനിപ്പിക്കുന്നത്​. എന്നാൽ ഇതിനുപകരം തേഞ്ഞുതീരാറായ തന്റെ ചെരിപ്പിന്റെ ചിത്രമാണ്​  മോഹൻ കുമാരമംഗലം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്​.

ട്വിറ്ററിൽ ശ്രദ്ധനേടിയ പോസ്റ്റിന്​ ആയിരക്കണക്കിനാളുകളാണ് ലൈക്കടിച്ചത്​. കറുത്ത ചെരുപ്പിൻറെ പ്രതലത്തിലെ ചില ഭാഗങ്ങൾ പൊളിഞ്ഞുപോയതായി കാണാം. അവസാനത്തെ പുഞ്ചിരി താങ്കളുടേതായിരിക്കുമെന്നാണ് പോസ്റ്റിന് ലഭിക്കുന്ന കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com