നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ട് കോൺഗ്രസ് നേതാവ് ; കാമറയിൽ കുടുങ്ങി 

കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ബെംഗളുരു: നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ട കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങൾ പുറത്ത്. റാത്തോഡ് പോൺ വിഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാൻമാരാണ് പകർത്തിയത്. ഇത് പ്രചരിച്ചതിന് പിന്നാലെ റാത്തോഡിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 

സഭയിൽവച്ച് താൻ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നുവെന്നുമാണ് റാത്തോഡിന്റെ വിശദീകരണം. "സാധാരണ നിയമസഭയ്ക്കകത്ത് ഞങ്ങൾ ഫോൺ കൊണ്ടുപോകാറില്ല. എന്നാൽ ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതിനാണ് ഫോൺ എടുത്തത്. പക്ഷെ എന്റെ സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ അനാവശ്യ ക്ലിപ്പുകൾ നീക്കം ചെയ്യുകയായിരുന്നു", പ്രകാശ് റാത്തോഡ് പറഞ്ഞു. 

അംഗങ്ങൾ ‌നിയമസഭയ്ക്കുളളിൽ അശ്ലീല വിഡിയോ കാണുന്ന രംഗങ്ങൾ മുമ്പും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. നിലവിലെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായ ലക്ഷ്മൺ സാവഡിയും മറ്റുരണ്ടുപേരും 2012-ൽ സമാന സംഭവത്തിൽ പിടിക്കപ്പെട്ടിരുന്നു. ബിജെപിയുടെ അരവിന്ദ് ലിംബവല്ലിയുടെ ഒരു ദൃശ്യവും ഇത്തരത്തിൽ പുറത്തുവന്നിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com