അപൂര്‍വം, രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന് സോണിയ ഗാന്ധിയുടെ പിന്തുണ, 'ഇതൊരു സന്ദേശം'

തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.
Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha
Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യസഭയില്‍ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പിന്തുണ. തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ എന്നിവയെ കുറിച്ച് നടത്തിയ പ്രസംഗത്തോടാണ് പരസ്യമായി യോജിപ്പ് പ്രകടിപ്പിച്ച് സോണിയ ഗാന്ധി രംഗത്തെത്തിയത്.

Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha
ആലിന്‍ ഷെറിന്റെ അവയവങ്ങളുമായി ആംബുലന്‍സ് തിരുവനന്തപുരത്തേക്ക്; പ്രായം കുറഞ്ഞ അവയവദാതാവ് നിരവധിപേര്‍ക്ക് പുതുജീവനാകും

രാജ്യസഭയിലെ ശൂന്യവേളയിലായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം. സിപിഎം എംപി ഉന്നയിച്ച വിഷയങ്ങളോട് അനൂല നിലപാട് സ്വീകരിക്കുകയായിരുന്നു സോണിയ. നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നുവെന്ന് സോണിയ ഗാന്ധി രേഖാമൂലം തന്നെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റിന് കത്തും സോണിയ നല്‍കി. സാധാരണയായി മറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങളോട് സോണിയ ഗാന്ധി ഇത്തരത്തില്‍ പരസ്യമായോ ഔദ്യോഗികമായോ യോജിപ്പ് പ്രകടിപ്പിക്കാറില്ല എന്നതുകൊണ്ട് തന്നെ ഈ നടപടിക്ക് വലിയ പ്രാധാന്യമുണ്ട്. കോണ്‍ഗ്രസിന്റെ ഉപനേതാവായ പ്രമോദ് തിവാരിയാണ് ഈ വിവരം ബ്രിട്ടാസിനെ നേരിട്ട് അറിയിച്ചത്.

Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha
'അന്ന് നെഹ്‌റു സുപ്രീം കോടതി ജഡ്ജിയോട് മാപ്പു പറഞ്ഞു, സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്ത വലിയ നേതാവ് '

താന്‍ ആവശ്യപ്പെടാതെയാണ് സോണിയ പിന്തുണ അറിയിച്ചതെന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണം. ഈ നടപടി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കുള്ള ഒരു സന്ദേശമാണെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണ്, എന്നാല്‍ ജനകീയ വിഷയങ്ങള്‍ക്ക് മതിയായ ശ്രദ്ധ നല്‍കാത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സോണിയ ഗാന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

Summary

Congress leader Sonia Gandhi's support for CPM MP John Brittas' speech in the Rajya Sabha.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Swati Maliwal, Raghav Chadha and Harbhajan Singh were among the seven AAP Rajya Sabha MPs who joined the BJP
3 Major Flashpoints In Sonia Gandhi Memoir Publishing Controversy
Rahul Gandhi shared an emotional note praising mother Sonia Gandhi on Rajiv Gandhi's birth anniversary ahead of the release of her memoir Belonging
Belonging - A Journey Of Love
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com