അസമിൽ കോൺഗ്രസ് നേതാക്കളുടെ വാഹനത്തിന് നേരെ കല്ലേറ്; പിന്നിൽ ബിജെപിയെന്ന് ഗൊഗോയ്

സംഭവത്തിൽ കാറിലുണ്ടായിരുന്ന എഐസിസി സെക്രട്ടറി മനോജ് ചൗഹാന് കല്ലേറിൽ വാരിയെല്ലിന് പരുക്കേറ്റതായും നേതാക്കൾ പറഞ്ഞു.
Congress leaders convoy attacked
Congress leaders convoy attacked in Assam during bypoll campaign party alleges BJP workers behind stone pelting.special arrangment
Edited By:
Updated on
1 min read

ന്യൂഡൽഹി: അസമിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായി ആരോപണം. കോൺഗ്രസ് നേതാക്കളായ ഗൗരവ് ഗൊഗോയ്, ഭൂപേഷ് ബാഗൽ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അക്രമികൾ വാഹനത്തിന് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞതായും സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ ആണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

Congress leaders convoy attacked
പൗരത്വം നേടുന്നതിന് മുന്‍പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി

കോൺഗ്രസ് സ്ഥാനാർഥി സിബാമോനി ബോറയ്ക്ക് വേണ്ടി പ്രചാരണം നടത്താനാണ് നേതാക്കൾ നാഗോൺ മേഖലയിൽ എത്തിയപ്പോഴാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ആയിരുന്നു ആക്രമണം.

സംഭവത്തിൽ കാറിലുണ്ടായിരുന്ന എഐസിസി സെക്രട്ടറി മനോജ് ചൗഹാന് കല്ലേറിൽ വാരിയെല്ലിന് പരുക്കേറ്റതായും നേതാക്കൾ പറഞ്ഞു.

Congress leaders convoy attacked
രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

സംഭവത്തിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും രൂക്ഷമായ ഭാഷയിലാണ് ഗൊഗോയ് വിമർശിച്ചത്. സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിൽ അസം പൊലീസ് പരാജയപ്പെടുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സംഭവത്തിൽ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വിരോധം തീർക്കാൻ ഹിമന്ത ബിശ്വ ശർമ ഗുണ്ടകളെയിറക്കി അക്രമം അഴിച്ചു വിടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

Congress leaders convoy attacked
'സേവനങ്ങള്‍ക്ക് ബഹുമാനത്തോടെ പണം നല്‍കണം'; കൈക്കൂലിക്ക് ന്യായീകരണവുമായി കോണ്‍ഗ്രസ് മന്ത്രി
Congress leaders convoy attacked
ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി
Congress leaders convoy attacked
നേതാവിനെ അപമാനിച്ച് റീല്‍സ്; യുവാവിനെ പിടികൂടി ഓഫീസില്‍ എത്തിച്ചു; 'പാര്‍ട്ടി രീതീ'യില്‍ മാപ്പു പറയിച്ചു
Summary

Congress leaders convoy attacked in Assam during bypoll campaign party alleges BJP workers behind stone pelting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

T N Prathapan , Thomas Unniyadan
Palakkad Congress Protest Against DYFI
omar abdullah
Vaisakh_Ratheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com