ജനവികാരം മനസിലാക്കണം; ടിവികെയ്ക്ക് 'കൈ' കൊടുക്കാൻ ഹൈക്കമാൻഡ്; തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു

തമിഴ്‌നാട്ടിലെ ജനഹിതം അറിഞ്ഞ് തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.
TVK
Congress Likely to Support TVK Final Decision Left to State Unit.FILE
Updated on
1 min read

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ അനുകൂല നിലപാടുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസിന് അന്തിമ തീരുമാനം എടുക്കാൻ അനുമതി നൽകി. തമിഴ്‌നാട്ടിലെ ജനഹിതം അറിഞ്ഞ് തീരുമാനമെടുക്കാനാണ് ഹൈക്കമാൻഡ് തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകിയിരിക്കുന്നത്.

TVK
ശക്തമായ മേധാവിത്വം ഉറപ്പിച്ച് ബിജെപി; 2014ല്‍ ഉണ്ടായിരുന്നത് 4 മുഖ്യമന്ത്രിമാര്‍; 2026ല്‍ കേന്ദ്രഭരണപ്രദേശം അടക്കം 22 ഇടത്ത് ഭരണം

''ടിവികെയുമായി സംഖ്യം ചേരുന്നതിൽ അന്തിമ തീരുമാനം എടുക്കാൻ കോൺഗ്രസ് നേതൃത്വം തമിഴ്‍നാട് കോൺഗ്രസ് കമ്മിറ്റിക്ക് നിർദേശം നൽകി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ച വികാരം മനസിലാക്കി വേണം തീരുമാനം എടുക്കാൻ ആണ് നിർദേശം നൽകിയിരിക്കുന്നത്'' എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനവിധി ഒരു മതേതര സർക്കാരിന് അനുകൂലമാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

TVK
'നിശ്ചിത സമയം വരെ കാത്തിരിക്കും. എന്നിട്ടും രാജി വെച്ചില്ലെങ്കിൽ....'

നേരത്തെ, കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് വിജയ് കെസി വേണുഗോപാലിന് കത്ത് നല്‍കിയിരുന്നു. കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വവും സമാനമായ ആവശ്യം ഉന്നയിച്ചു ഹൈക്കമാൻഡിന് കത്ത് നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ച് സീറ്റിൽ ജയിച്ചിരുന്നു.

Summary

Congress Likely to Support TVK Final Decision Left to State Unit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com