

ന്യൂഡൽഹി; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. പത്രികകൾ വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ടവ ഏതെന്നു വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്.
ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും. പ്രവര്‍ത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് തരൂര്‍ പത്രിക നല്‍കാനെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്നും ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഗാന്ധി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും, നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം തരൂര്‍ പറഞ്ഞു.
നെഹ്റു കുടുംബത്തിന്‍റേയും ഹൈക്കമാൻഡിന്‍റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗേയ്ക്ക് വിമത വിഭാഗമായ ജി23ന്‍റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. ജി 23ലേത് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ വന്‍ സംഘവുമായാണ് ഖാര്‍ഗെ പത്രിക നല്‍കാനെത്തിയത്. അശോക് ഗെലോട്ട്, ദിഗ് വിജയ് സിങ്, പ്രമോദ് തിവാരി, പിഎല്‍ പുനിയ, എകെ ആന്റണി, പവന്‍കുമാര്‍ ബന്‍സല്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് പത്രികയില്‍ ഖാര്‍ഗെയെ പിന്തുണച്ചിരിക്കുന്നത്. അതേസമയം ഇരട്ടപദവി പ്രശ്നം നിലനിൽക്കുന്നതിനാൽ മല്ലികാർജുൻ ഗാർഗെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates