തന്ത്രങ്ങൾക്ക് രൂപം നൽകാൻ; കോൺ​ഗ്രസ് പ്രവർത്തകസമിതി യോ​ഗം ഇന്ന് 

ജാതിസെൻസസ്  കോൺ​ഗ്രസ് മുഖ്യപ്രചാരണായുധമാക്കും
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ പിടിഐ
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ പിടിഐ
Updated on
1 min read

ന്യൂഡൽഹി: കോൺ​ഗ്രസ് പ്രവർത്തകസമിതി യോ​ഗം ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുക എന്നതാണ് യോ​ഗത്തിന്റെ മുഖ്യ അജണ്ട. രാവിലെ 10.30-ന് എഐസിസി ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാർട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

ഹിന്ദുത്വ രാഷ്ട്രീയവുമായി ബിജെപി മുന്നോട്ടുപോകുമ്പോൾ ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യ പ്രശ്നം ഉയർത്തി പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം. ജാതിസെൻസസ് മുഖ്യപ്രചാരണായുധമാക്കും. അതേസമയം ഒബിസി വിഷയത്തിൽ അഭിഷേക് മനു സിങ് വിയെപ്പോലുള്ള മുതിർന്ന ചില പ്രവർത്തകസമിതി അംഗങ്ങൾക്ക്  വിയോജിപ്പുണ്ട്. 

ഈ പശ്ചാത്തലത്തിൽ അവരെക്കൂടി ബോധ്യപ്പെടുത്തി തന്ത്രങ്ങൾക്ക് ഐക്യരൂപമുണ്ടാക്കുകയാണ് പ്രവർത്തകസമിതിയുടെ ഉദ്ദേശ്യം. രാജസ്ഥാനിൽ കഴിഞ്ഞദിവസം ജാതിസെൻസസ് നടത്താൻ അശോക് ​ഗെഹലോട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ജാതിസെൻസസ് നടത്തുമെന്ന് കോൺ​ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

DMK Mouthpiece Murasoli Editorial Tamil Nadu CM Vijay Actress Trisha Krishnan Independence Day Fort St George Front Row Salute
Nearly 1.95 lakh state-backed content blocking orders were issued to Instagram, Facebook, and YouTube via the MHA Sahyog porta
deadbody in suitcase
Old age parents
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com