പൊലീസ് സ്റ്റേഷനില്‍ ഒരു ഹല്‍ദി ആഘോഷം; അവധി കിട്ടാത്ത കോണ്‍സ്റ്റബിളിന് സഹപ്രവര്‍ത്തകരുടെ സമ്മാനം, വിഡിയോ 

സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാവും പകലുമില്ലാതെ ജോലി ചെയ്യുകയാണ് മുന്‍നിരപോരാളികളെല്ലാം. ആരോഗ്യപ്രവര്‍ത്തകര്‍ എന്ന പോലെതന്നെ ഇക്കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും കര്‍മ്മനിരതരാണ്. ജോലിത്തിരക്കിനിടയില്‍ വന്നെത്തിയ കല്യാണം വ്യത്യസ്തമായി ആഘോഷിക്കുകയാണ് രാജസ്ഥാനിലെ ഒരു പൊലീസുകാരി. 

ദുങ്കര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ആഘോഷങ്ങള്‍ക്ക് പുതിയ വഴി കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രവര്‍ത്തനങ്ങള്‍ മൂലം അവധി ലഭിക്കാതെ വന്നതോടെ കല്യാണത്തിന് മുന്നോടിയായുള്ള ഹല്‍ദി ആഷോഷം പൊലീസ് സ്റ്റേഷനില്‍ തന്നെ കൊണ്ടാടിയിരിക്കുകയാണ്. 

സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പരിപാടികള്‍ ഒരുക്കിയത്. മാസ്‌ക് ധരിച്ച് യുണിഫോമില്‍ പൊലീസുകാര്‍ ഹല്‍ദി ആഘോഷിച്ചു. വധുവിനെ കസേരയില്‍ ഇരുത്തിയ ഉയര്‍ത്തികൊണ്ടുപോയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. പരിപാടിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com