കോവിഡ് സെന്ററില്‍ കല്യാണമണ്ഡപം ഒരുങ്ങി, പിപിഇ കിറ്റ് ധരിച്ച് വധുവരന്മാര്‍; വിവാഹ വിഡിയോ 

കല്ല്യാണപെണ്ണിന് വിവാഹദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്
കോവിഡ് സെന്ററില്‍ കല്യാണമണ്ഡപം ഒരുങ്ങി, പിപിഇ കിറ്റ് ധരിച്ച് വധുവരന്മാര്‍; വിവാഹ വിഡിയോ 
Updated on
1 min read

ജയ്പ്പൂർ: കോവിഡ് മഹാമാരിക്ക് പിന്നാലെ വിവാഹാഘോഷങ്ങളെല്ലാം അടിമുടി മാറിയിരിക്കുകയാണ്. ആയിരങ്ങളെ ക്ഷണിച്ചുള്ള ആഘോഷങ്ങള്‍ പത്തും ഇരുപതും പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി കുറഞ്ഞു. മോടിയുള്ള വസ്ത്രത്തിനും അഭരണങ്ങള്‍ക്കുമൊപ്പം മാസ്‌കും മുഖ്യമായതടക്കം പല പുതുമകള്‍ ഈ വര്‍ഷം കല്ല്യാണങ്ങള്‍ക്ക് കണ്ടു. എന്നാല്‍ രാജസ്ഥാനിലെ ഒരു കല്യാണം ഇതുവരെ കണ്ടതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. വധൂവരന്മാര്‍ പിപിഇ കിറ്റ് ധരിച്ച് കോവിഡ് സെന്ററില്‍ വച്ചാണ് വിവാഹിതരായിരിക്കുന്നത്. 

കല്ല്യാണപെണ്ണിന് വിവാഹദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. രാജസ്ഥാനിലെ ബാറ എന്ന സ്ഥലത്താണ് ഇങ്ങനെയൊരു വിവാഹം നടന്നത്. വധുവും വരനുമല്ലാതെ പൂജാരിയും മറ്റൊരു വ്യക്തിയും മാത്രമാണ് ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചത്. പൂജാരിയും പിപിഇ കിറ്റ് ധരിച്ചാണ് പങ്കെടുത്തത്. ചടങ്ങുകളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com