പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാതിവെന്ത മൃതദേഹങ്ങള്‍ കടിച്ചുവലിച്ച് നായ്ക്കള്‍; ഉത്തരാഖണ്ഡില്‍നിന്നും നടുക്കുന്ന കാഴ്ചകള്‍

പാതിവെന്ത മൃതദേഹങ്ങള്‍ കടിച്ചുവലിച്ച് നായ്ക്കള്‍; ഉത്തരാഖണ്ഡില്‍നിന്നും നടുക്കുന്ന കാഴ്ചകള്‍
Published on



ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡില്‍ ഭാഗീരഥീ നദിയുടെ തീരത്ത് പാതി വെന്ത മനുഷ്യശരീരങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നദിയില്‍ ഒഴുകിവന്നതാണ് മൃതദേഹങ്ങളെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

നദിയിലൂടെ ഒഴുകി വന്നതാണ് മൃതദേഹങ്ങള്‍. ചിലതെല്ലാം പാതിവെന്ത നിലയിലായിരുന്നു. ചിലത് ചിതയില്‍ വയ്ക്കാതെ തന്നെ നദിയില്‍ എറിഞ്ഞതാവാം. പുഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ ഇവ കരയ്ക്കടിയുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇവയെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെട്ട് ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ പറയുന്നു.

ഉത്തരകാശിയില്‍ കേദാര്‍ഘട്ടിലാണ് മൃതദേഹങ്ങള്‍ അടിഞ്ഞത്. ഇവിടെ നായ്ക്കള്‍ ശരീരം കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

നാട്ടുകാരില്‍നിന്നു പരാതി ലഭിച്ചതായും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ആളെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും മുന്‍സിപ്പിലാലിറ്റി അധികൃതര്‍ പറഞ്ഞു.

നേരത്തെ ബിഹാറിലും ഉത്തര്‍പ്രദേശിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com