തമിഴ്‌നാട്ടില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച് ചത്തു

തമിഴ്‌നാട്ടിലെ ചെന്നൈ മൃഗശാലയില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച് ചത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ മൃഗശാലയില്‍ ഒരു സിംഹം കൂടി കോവിഡ് ബാധിച്ച് ചത്തു. വണ്ടല്ലൂര്‍ മൃഗശാലയിലെ 12 വയസുള്ള പത്മനാഭന്‍ എന്ന സിംഹമാണ് ചത്തത്. മൃഗശാലയിലെ ഒന്‍പത് സിംഹങ്ങള്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.

കഴിഞ്ഞദിവസം ഒന്‍പത് വയസുള്ള നീല എന്ന പെണ്‍ സിംഹമാണ് ചത്തത്.  വണ്ടലൂരിലുള്ള അരിനഗര്‍ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെ സിംഹങ്ങള്‍ക്കാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥരീകരിച്ചത്.  

ഒരു സിംഹം ചത്തതിനെ തുടര്‍ന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com