കോവിഡ് നെഗറ്റീവായി 20 ദിവസം വരെ ആർടിപിസിആറിൽ പോസിറ്റീവ് കാണിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. ആന്റിജനിൽ എട്ടാം ദിവസം വരെ മാത്രമേ പോസിറ്റീവായി കാണിക്കൂ. എന്നാൽ ഒമൈക്രോണിന്റെ കാര്യത്തിൽ ഏഴു ദിവസം മതി എന്നാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറയുന്നത്.
ആദ്യം ദിവസത്തെെ പരിശോധനകൊണ്ട് ഫലമില്ല
കോവിഡ് വൈറസ് ബാധിച്ച ദിവസം തന്നെ പരിശോധന നടത്തിയാൽ രോഗ ബാധിതനായിട്ടുണ്ടോ എന്ന് അറിയാനാവില്ല. ആന്റിജൻ പരിശോധനയാണെങ്കിൽ മൂന്നാം ദിവസം മുതൽ അറിയാൻ സാധിക്കും. എന്നാൽ ആർടിപിസിആർ പരിശോധനയാണെങ്കിൽ രണ്ടാം ദിവസം മുതൽ അറിയാൻ കഴിഞ്ഞേക്കും. എന്നാൽ 20 ദിവസം വരെ ആർടിപിസിആർ ഫലം പോസിറ്റീവായി തുടരാൻ സാധ്യതയുണ്ട്. അപകടകാരിയല്ലെങ്കിലും വൈറസിലെ ചില ആർഎൻഎ ഭാഗം തുടർന്നും സാമ്പിളിൽ കാണിക്കുന്നതാണ് ഇതിന് കാരണം.
ഒമൈക്രോൺ ബാധിക്കുകയാണെങ്കിൽ ഏഴു ദിവസം വരെ മാത്രമേ പോസിറ്റീവ് കാണിക്കൂ. അതിനാലാണ് ഒമൈക്രോൺ ബാധിക്കുന്നവരുടെ ഹോം ഐസലേഷൻ അവസാനിപ്പിക്കാനും ഡിസ്ചാർജിനുമുള്ള സമയപരിധി 7 ദിവസമായി നിശ്ചയിച്ചിരിക്കുന്നത്.
പരിശോധന വേണ്ട ഐസലേഷൻ മതി
കോവിഡ് ബാധിതരുമായി അടുത്തിടപഴകുന്ന എല്ലാവർക്കും കോവിഡ് പരിശോധന വേണ്ടെങ്കിലും അവരും ഏഴു ദിവസം ഹോം ഐസലേഷനിസ്‍ കഴിയണമെന്നും ഐസിഎംആർ വിശദീകരിച്ചു. സമ്പർക്കത്തിൽ വരുന്നവരിൽ പ്രായം ചെന്നവരും മറ്റു രോഗമുള്ളവരുമായി അടുത്ത് ഇടപഴകുന്നവരും കോവിഡ് പരിശോധന നടത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates