ഫയല്‍ ചിത്രം
India
രോഗികൾ കുറയുന്നു, 24 മണിക്കൂറിനിടെ 41,506 പേർക്ക് വൈറസ് ബാധ; രോഗമുക്തർ മൂന്ന് കോടിയിലേക്ക്
രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നത് തുടരുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികൾ കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 41,506 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 895 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 4,08,040 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 41,526 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 2,99,75,064 ആയി ഉയർന്നു. നിലവിൽ 4,54,118 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 37,60,32,586 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

