ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവണം, അടിസ്ഥാന ജനവിഭാഗം അകന്നു: സിപിഎം കേന്ദ്രകമ്മിറ്റി

ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ തീരുമാനം.
CPM
സിപിഎം പതാക ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മറികടക്കാന്‍ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നാണ് കേന്ദ്ര കമ്മിറ്റിയിലെ തീരുമാനം. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. തോല്‍വിക്ക് കാരണം ഇത് മാത്രമല്ല. അടിസ്ഥാനജന വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നകന്നുവെന്നും വോട്ട് ചോര്‍ച്ചയുണ്ടായെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പലതാണെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

CPM
ബ്രിട്ടീഷ് കൊളോണിയല്‍ നിയമങ്ങള്‍ മറന്നേക്കൂ; ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ പ്രാബല്യത്തില്‍

ഭരണത്തിനെതിരായ വികാരം ഉണ്ടായതെന്തുകൊണ്ടാണെന്ന് പഠിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെ കെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളില്‍ കേന്ദ്ര നേതാക്കളും പങ്കെടുക്കും. തിരുത്തലിനു വേണ്ട മാര്‍ഗനിര്‍ദേശം കേന്ദ്ര നേതൃത്വം തയാറാക്കി നല്‍കുമെന്നാണ് സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു നിന്നത് കേരളത്തില്‍ പാര്‍ട്ടിയെ ബാധിച്ചുവെന്ന വാദം സംസ്ഥാന ഘടകം ഉയര്‍ത്തിയെങ്കിലും കേന്ദ്ര കമ്മിറ്റിയിലെ ചര്‍ച്ചയില്‍ കൂടുതല്‍ അംഗങ്ങള്‍ ഇതു നിരസിക്കുകയായിരുന്നു. അതേസമയം ദേശീയ തലത്തിലെ കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ ബംഗാള്‍ ഘടകം ചര്‍ച്ചയില്‍ ശക്തമായി ന്യായീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

EP  Jayarajan says Pinarayi Vijayan is criticized within the party.
cpm
Madhav Suresh
Toxic
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com