സിപിഎം നേതാവ് സുനീത് ചോപ്ര അന്തരിച്ചു

1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ട്രെഷറര്‍ ആയിരുന്നു.
സുനീത് ചോപ്ര
സുനീത് ചോപ്ര
Updated on: 
1 min read

ന്യൂഡല്‍ഹി: സിപിഎം മുന്‍ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയുണിയന്‍ നേതാവുമായിരുന്ന സുനീത് ചോപ്ര അന്തരിച്ചു.81 വയസായിരുന്നു. 1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ട്രെഷറര്‍ ആയിരുന്നു. 1995ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1991മുതല്‍ 2023വരെ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 

ലണ്ടനിലെ സ്‌കുള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് വിദ്യാര്‍ഥി ആയിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം പലസതീനിലേക്ക് പോയി അവിടെ പലസ്തീന്‍ വിമോചന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജെഎന്‍യുവില്‍ എത്തി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com