CUET UG 2026: വ്യാഴാഴ്ചയിലെ പരീക്ഷ മാറ്റി,പുതിയ തീയതി ഉടൻ

മെയ് 28 ഒഴികെയുള്ള തീയതികളിൽ നടത്താനിരിക്കുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
CUET UG 2026 Exam Postponed
CUET UG 2026 Exam Postponed NTA Reschedules May 28 Exam Shifts Due to Bakrid Holiday Change.file
Edited By:
Updated on
1 min read

ന്യൂഡൽഹി: വിവിധ സർവകലാശാലകളിലെ ബിരുദ കോഴ്സുകൾ പ്രവേശനത്തിനായി നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ( CUET UG 2026) പരീക്ഷ മാറ്റിവെച്ചു. 2026 മെയ് 28-ന് പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, ബക്രീദ് അവധി തീയതിയിൽ വന്ന മാറ്റത്തെ തുടർന്നാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു.

CUET UG 2026 Exam Postponed
ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8

മെയ് 28-ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷാ ഷിഫ്റ്റുകളിൽ (രണ്ട് ഷിഫ്റ്റുകൾ) ആണ് മാറ്റം വരുത്തിയിരിക്കുന്നത്. മെയ് 28 ഒഴികെയുള്ള തീയതികളിൽ നടത്തായിരിക്കുന്ന മറ്റ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പുതിയ തീയതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചിട്ടില്ല. ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ തീയതി പ്രസിദ്ധീകരിക്കുന്നതാണ് എന്ന് എൻ ടി എ അറിയിച്ചു.

CUET UG 2026 Exam Postponed
എയർപോർട്ടിൽ സെക്യൂരിറ്റി ആകാം; പന്ത്രണ്ടാം ക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം ആവശ്യമില്ല

ഏറ്റവും പുതിയ വിവരങ്ങൾക്കായി വിദ്യാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in സന്ദർശിക്കുക. എന്തെങ്കിലും സംശയങ്ങളോ സഹായമോ ആവശ്യമുണ്ടെങ്കിൽ എൻടിഎയുടെ ഹെൽപ്പ് ലൈൻ നമ്പരായ 011-40759000 ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ cuet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടനാമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അറിയിച്ചു.

Summary

CUET UG 2026 Exam Postponed NTA Reschedules May 28 Exam Shifts Due to Bakrid Holiday Change.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com