സിയുഇടി-യുജി, പിജി പരീക്ഷകളില്‍ മാറ്റം; പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍: യുജിസി

2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്.
കോഴ്‌സുകളുടെ നടത്തിപ്പ് അവലോകനം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
കോഴ്‌സുകളുടെ നടത്തിപ്പ് അവലോകനം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
Updated on: 
1 min read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ദേശീയ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിനുള്ള സിയുഇടി യുജി ,പിജി എന്‍ട്രന്‍സ് പരീക്ഷകളില്‍ സമഗ്ര മാറ്റത്തിനൊരുങ്ങി യുജിസി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ഉടന്‍ പുറത്തിറക്കുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദേഷ് കുമാര്‍ പറഞ്ഞു. പരീക്ഷകളുടെ നടത്തിപ്പ് അവലോകനം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ പ്രകാരമായിരിക്കും പുതിയ മാറ്റങ്ങള്‍.

കഴിഞ്ഞ വര്‍ഷങ്ങളിലെ ഫീഡ്ബാക്ക് അടിസ്ഥാനപ്പെടുത്തി കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി) എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ചതും കാര്യക്ഷമവുമായ അന്തരീക്ഷം നല്‍കുന്നതിന് പരീക്ഷാ പ്രക്രിയ തുടര്‍ച്ചയായി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ജഗദേഷ് കുമാര്‍ പറഞ്ഞു. ടെസ്റ്റിന്റെ ഘടന, പേപ്പറുകളുടെ എണ്ണം, ടെസ്റ്റ് പേപ്പറുകള്‍, സിലബസ്, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചു.

2022 ലാണ് സിയുഇടി യുജി പരീക്ഷ ആരംഭിക്കുന്നത്. അന്ന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. 2024 മുതലാണ് ഹൈബ്രിഡ് രീതിയില്‍ പരീക്ഷ നടത്താന്‍ തീരുമാനമായത്. ഈ രീതി നടപ്പാക്കിയതു മൂലം രാജ്യത്തെ ഗ്രാമീണ മേഖലയിലേതുള്‍പ്പെടെ എല്ലാവര്‍ക്കും വീടിനടുത്ത് തന്നെ പരീക്ഷയെഴുതാന്‍ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com