തീവ്രത പൂണ്ട് 'അക്വാന്‍ ചുഴലിക്കാറ്റ്' ആന്ധ്രാ തീരത്തേക്ക്; 145 കിലോമീറ്റര്‍ വരെ വേ​ഗത്തിൽ കാറ്റിന് സാധ്യത; തമിഴ്‌നാട്ടില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രാപ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയില്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുകമെന്നാണ് പ്രവചനം
Cyclone Akvan
'അക്വാന്‍ ചുഴലിക്കാറ്റ്' ആന്ധ്രാ തീരത്തേക്ക്
Edited By:
Updated on: 
1 min read

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന അക്വാന്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ആന്ധ്രാതീരത്ത് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിനും തുനിക്കും ഇടയില്‍ തീരപ്രദേശത്ത് ചുഴലിക്കാറ്റ് കരതൊടുകമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

ചില ഘട്ടങ്ങളില്‍ കാറ്റിന്റെ വേഗം 145 കിലോമീറ്റര്‍ വരെയാകാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ച പുലര്‍ച്ചയോടെ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചിരുന്നു. വൈകീട്ടോടെ ചുഴലിക്കാറ്റായി മാറി ചൊവ്വാഴ്ച വൈകീട്ടോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച മുതല്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ കാറ്റിന്റെ ശക്തിയും കൂടും. നവംബര്‍ 17 വരെ കടല്‍ പ്രക്ഷുബ്ധമാകുമെന്നും അതിനുശേഷം സ്ഥിതി കൂടുതല്‍ മോശമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്വാൻ കര കടന്നാൽ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നവംബർ 18, 19 തീയതികളിൽ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളിൽ ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം,തിരുവള്ളൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Summary

Cyclone 'Akvan' heads towards the Andhra coast; winds could reach speeds of up to 145 km/h

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER