ദന ചുഴലിക്കാറ്റ്: മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം, ഒഡിഷയില്‍ പത്ത് ലക്ഷം പേരെ ഒഴിപ്പിക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ 23 മുതല്‍ 26 വരെ ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു.
Cyclone Dana: 120 kmph winds, 10 lakh people evacuated in Odisha, holiday for educational institutions
പ്രതീകാത്മക ചിത്രം എക്‌സ്
Updated on
1 min read

ന്യൂഡല്‍ഹി: ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ ആരംഭിച്ചു. ചുഴലിക്കാറ്റ് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനാണ് തീരുമാനം. പശ്ചിമ ബംഗാളിലും ഒഡിഷയിലും നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ ആദ്യ മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെ എത്തിയേക്കാമെന്നാണ് പ്രവചനം. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളില്‍ നിന്നുള്ള 10 ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റാനാണ് ഒഡീഷ സര്‍ക്കാര്‍ ശ്രമം. ദന ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയോളം ബാധിക്കുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് സംസ്ഥാനങ്ങളെ ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സാഹചര്യങ്ങളിലും വേഗത്തില്‍ ഇടപെടാന്‍ തങ്ങള്‍ അതീവ ജാഗ്രതയിലാണെന്നും കപ്പലുകളും വിമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ഒഡിഷയിലെ പുരി മുതല്‍ പശ്ചിമ ബംഗാള്‍ തീരം, സാഗര്‍ ദ്വീപ് എന്നിവിടങ്ങളില്‍ വരാനിരിക്കുന്ന ചുഴലിക്കാറ്റ് ചുഴലിക്കാറ്റിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അംഗുല്‍, പുരി, നയാഗര്‍, ഖോര്‍ധ, കട്ടക്ക്, ജഗത്സിംഗ്പൂര്‍, കേന്ദ്രപാര, ജാജ്പൂര്‍, ഭദ്രക്, ബാലസോര്‍, കിയോഞ്ജര്‍, ധെങ്കനാല്‍, ഗഞ്ചം, മയൂര്‍ഭഞ്ച് തുടങ്ങിയ 14 ജില്ലകളില്‍ ഒഡീഷ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒഡീഷയിലെ 14 ജില്ലകളിലും സ്‌കൂളുകളും കോളജുകളും സര്‍വ്വകലാശാലകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 23 മുതല്‍ 25 വരെ അവധിയായിരിക്കും.

പശ്ചിമ ബംഗാളില്‍ ഒക്ടോബര്‍ 23 മുതല്‍ 26 വരെ ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു.

ദന ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതോടെ ട്രെയിന്‍ ഗതാഗതത്തെയും ബാധിച്ചു. ഒക്‌ടോബര്‍ 24ന് തിരുനെല്‍വേലിയില്‍ നിന്ന് പുറപ്പെടേണ്ട 06087 തിരുനെല്‍വേലി ജംഗ്ഷന്‍ - ഷാലിമാര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. ഭുവനേശ്വറില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിന്‍ (രാമനാഥപുരം), ഒക്‌ടോബര്‍ 25 ന് ഭുവനേശ്വറില്‍ നിന്ന് പുറപ്പെടേണ്ട സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

ബംഗാളിലെ ജില്ലകളില്‍ സൗത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, പുര്‍ബ മേദിനിപൂര്‍ എന്നിവയും തീരപ്രദേശങ്ങളും അയല്‍ ജില്ലകളായ പശ്ചിമ മേദിനിപൂര്‍, ബാങ്കുര, ജാര്‍ഗ്രാം, ഹൂഗ്ലി എന്നി പ്രദേശങ്ങളില്‍ ചുളലിക്കാറ്റ് കാര്യമായി ബാധിക്കാനിടയുണ്ട്.

ദന ചുഴലിക്കാറ്റ് കണക്കിലെടുത്ത് സൗത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ 150ലധികം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഹൗറസെക്കന്ദരാബാദ് ഫലക്‌നുമ എക്‌സ്പ്രസ്, കാമാഖ്യയശ്വന്ത്പൂര്‍ എസി എക്‌സ്പ്രസ്, ഹൗറപുരി ശതാബ്ദി എക്‌സ്പ്രസ്, ഹൗറഭുവനേശ്വര്‍ ശതാബ്ദി എക്‌സ്പ്രസ്, ഹൗറയശ്വന്ത്പൂര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. ഒഡീഷയില്‍ നിന്ന് പുറപ്പെടുന്ന 198 ട്രെയിനുകള്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ റദ്ദാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com