മോൻതാ 100 കിലോമീറ്റർ വേ​ഗതയിൽ കരയിലേക്ക്; വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി; ആന്ധ്രാ തീരമേഖലയിൽ നിന്നു ആളുകളെ മാറ്റി

അർധ രാത്രിയോടെ മോൻതാ കര തൊടും
Cyclone Montha lashes the city with heavy rain and 50-60 km/hr winds, in Machilipatnam, Andhra Pradesh
മച്ലി പട്ടണത്തിലെ കടൽതീരം, Cyclone monthapti
Updated on
1 min read

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് തിരിഞ്ഞതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന്, നാല് മണിക്കൂർ തുടരും. അർധ രാത്രിയോടെ മോൻതാ കര തൊടും. നിലവിൽ കാറ്റിന്റെ വേ​ഗത മണിക്കൂറിൽ 15 കിലോമീറ്ററാണ്. 90 മുതൽ 100 കിലോമീറ്റർ വേ​ഗതയിലായിരിക്കും കര തൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ആന്ധ്രയിലെ മച്ലി പട്ടണത്തിനും കലിം​ഗ പട്ടണത്തിനുമിടയിലായിരിക്കും മോൻതാ കര തൊടുക. മുൻകരുതലായി ആന്ധ്ര തീര മേഖലയിൽ നിന്നു ആളുകളെ മാറ്റി. കാക്കിനട, കോണസീമ മേഖലകളിൽ ​ഗർഭിണികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

Cyclone Montha lashes the city with heavy rain and 50-60 km/hr winds, in Machilipatnam, Andhra Pradesh
കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്; ഗുരുതര ക്രമക്കേടെന്ന് അന്വേഷണ സമിതി, റിപ്പോര്‍ട്ട് കൈമാറി

വിശഖപട്ടണത്തു നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർ ഇന്ത്യയും ഇൻഡി​ഗോയുമാണ് സർവീസുകൾ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

Cyclone Montha lashes the city with heavy rain and 50-60 km/hr winds, in Machilipatnam, Andhra Pradesh
വീട്ടിലേക്ക് പെട്രോള്‍ കുപ്പികളെറിഞ്ഞു, സ്വത്ത് തര്‍ക്കത്തില്‍ മകനെയും കുടുംബത്തേയും തീയിട്ട് കൊന്നു, പിതാവ് കുറ്റക്കാര നെന്ന് കോടതി
Summary

The Meteorological Department has issued a warning that Cyclone montha has turned towards land.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com