DA hike for Central government employees
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ മൂന്ന് ശതമാനം കൂട്ടിAI Image

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നവരാത്രി സമ്മാനം; ഡിഎ മൂന്ന് ശതമാനം കൂട്ടി

രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു.
Published on

ന്യൂഡല്‍ഹി: നവരാത്രി, ദീപാവലി സമ്മാനമായി ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് വര്‍ധനവിന് അംഗീകാരം നല്‍കിയത്. വര്‍ധനവ് ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലായങ്ങള്‍ തുടങ്ങുന്നതിനായി 5863 കോടി രൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു.

DA hike for Central government employees
ഇഎംഐ അടച്ചതിന്‍റെ പേരില്‍ സ്വത്ത് ഭര്‍ത്താവിന്‍റേതാവില്ല, ഭാര്യയ്ക്കും അവകാശമെന്ന് കോടതി

49 ലക്ഷം ജീവനക്കാര്‍ക്കും 69 ലക്ഷം പെന്‍ഷന്‍കാര്‍ക്കും അധിക തുക ലഭിക്കും. ഡിഎ, ഡിആര്‍ വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാരിന്റെ ബാധ്യത പ്രതിവര്‍ഷം 10,083.96 കോടി രൂപയായിരിക്കും.

DA hike for Central government employees
ഭൂട്ടാനിലേക്ക് രണ്ട് റെയില്‍ ലൈനുകള്‍ തുടങ്ങാന്‍ ഇന്ത്യ, 4000 കോടിയുടെ പദ്ധതി

ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാണ് വര്‍ധനയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ വര്‍ഷം മാര്‍ച്ചില്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 2 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു.

Summary

DA Hike: Cabinet approves 3% DA hike for Central government employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com