പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മേല്‍ജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചു, യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം, സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷന്‍
Published on

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രണയബന്ധത്തിന്റെ പേരില്‍ ദലിത് യുവാവിനെ യുവതിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇടപെട്ട് ദേശീയ പട്ടികജാതി ക്ഷേമ കമ്മീഷന്‍. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കമ്മീഷന്‍ നോട്ടീസ് അയച്ചു. 

കാന്‍പൂര്‍ ദേഹത്ത് ജില്ലയിലാണ് സംഭവം. യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.  മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയുടെ വീട്ടുകാരാണ് മര്‍ദ്ദിച്ചത്. യുവാവിന്റെ സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പരാതിയില്‍ പറയുന്നു. 

ജൂലൈ ഏഴിനാണ് സംഭവം നടന്നത്. ലജ്ജാകരമായ സംഭവമാണിതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ വിജയ് സാംബ്ല പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com