'സംരക്ഷിക്കേണ്ടയാൾ നടത്തിയ ക്രൂരത'; പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റർക്ക് വധശിക്ഷ

47കാരനായ പാസ്റ്റർക്ക് 52,000 രൂപ പിഴയും തിരുനെൽവേലി പോക്സോ സ്പെഷൽ കോടതി ചുമത്തിയിട്ടുണ്ട്
court news
court file
Edited By:
Updated on
1 min read

ചെന്നൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്റ്റർക്ക് വധശിക്ഷ. തിരുനെൽവേലി സ്വദേശിയായ എബ്രഹാം എന്ന പാസ്റ്ററെയാണ് ശിക്ഷിച്ചത്. 47കാരനായ പാസ്റ്റർക്ക് 52,000 രൂപ പിഴയും തിരുനെൽവേലി പോക്സോ സ്പെഷൽ കോടതി ചുമത്തിയിട്ടുണ്ട്.

court news
സ്കൂൾ പരിശോധനയ്ക്കെത്തിയ സിജെപി നേതാക്കൾക്ക് നേരെ ആക്രമണം; വാഹനം തകർത്തു; പിന്നിൽ ബിജെപിയെന്ന് ആരോപണം

കേസ് അപൂർവങ്ങളിൽ അപൂർവം എന്ന വിഭാ​ഗത്തിൽപ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. മാർ​​​ഗദർശനം നൽകേണ്ടയാൾ തന്നെയാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രതി ചെയ്ത ​കുറ്റം അതീവ ​ഗൗരവമേറിയതാണെന്നും കോടതി നിരീക്ഷിച്ചു. ഇരകളായ നാല് പെൺകുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെൽവേലി ജില്ലയിലെ തേവർകുളത്തിനടുത്തുള്ള മേല ഇളന്തൈകുളത്ത് പ്രാർത്ഥനാ ഹാൾ നടത്തിവരികയായിരുന്നു ഇയാൾ. അവധിക്കാലത്ത് സദാചാര ക്ലാസുകൾ എടുക്കുന്നതിന്റെ മറവിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.

court news
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥിന് റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമനം
court news
തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ ലഭിക്കും?; യൂട്യൂബറുടെ പരീക്ഷണം, ലഭിച്ചത് ഞെട്ടിക്കുന്ന വരുമാനം
court news
ഗൃഹപാഠം ചെയ്തില്ല; അധ്യാപികയുടെ അടിയേറ്റ ആറ് വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു; ദൃശ്യങ്ങള്‍ സിസിടിവിയില്‍
Summary

Death sentence for pastor who sexually abused girls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com