'അധികം കളിച്ചാല്‍ ഭൂമിയില്‍ ഉണ്ടാകില്ല, ചരിത്രമാകും'; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായാല്‍ ഇന്ത്യന്‍ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
General Upendra Dwivedi
General Upendra Dwivedi
Updated on
1 min read

ന്യൂഡല്‍ഹി: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതും പാകിസ്ഥാന്‍ തുടരുകയാണെങ്കില്‍, ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടിവരുമെന്ന് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ഡല്‍ഹിയിലെ മനേക്ഷാ സെന്ററില്‍ നടന്ന പരിപാടിയില്‍, 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നീക്കത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വീണ്ടും ഉണ്ടായാല്‍ ഇന്ത്യന്‍ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

General Upendra Dwivedi
തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി; ആഭ്യന്തരവും പോലീസും മുഖ്യമന്ത്രി വിജയ്ക്ക്, സെങ്കോട്ടയ്യൻ ധനമന്ത്രി

'നിങ്ങള്‍ എന്നെ മുന്‍പ് കേട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞിട്ടുള്ളത്... പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നതും ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതും തുടരുകയാണെങ്കില്‍, അവര്‍ ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണോ അതോ ചരിത്രത്തിന്റെ ഭാഗമാകണോ എന്ന് അവര്‍ തന്നെ തീരുമാനിക്കേണ്ടി വരും,' ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

General Upendra Dwivedi
പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍

കഴിഞ്ഞ മേയില്‍ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി ഭീകരവാദസൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. പാകിസ്ഥാന്‍ ചര്‍ച്ചയ്ക്കു തയാറായതോടെയാണ് മേയ് പത്തിന് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത്.

Summary

‘Decide whether want to be part of geography, history, or not’: Indian Army chief's warning to Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com