ഇരയെ പിടികൂടാന്‍ ഒളിച്ചിരുന്നു, കുതിച്ചെത്തി മാന്‍; പുലിയുടെ 'അക്രോബാറ്റിക് ജംപിങ്'  - വീഡിയോ 

സാകേത് ബഡോള ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.
മാനിനെ ലക്ഷ്യമാക്കി ചാടുന്ന പുലിയുടെ ദൃശ്യം
മാനിനെ ലക്ഷ്യമാക്കി ചാടുന്ന പുലിയുടെ ദൃശ്യം
Updated on: 
1 min read

ഇരയെ പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവുണ്ട്. പതുങ്ങിയിരുന്ന് ഇരയെ പിടികൂടുന്ന പുലിയുടെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മാനിനെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് വൈറലാകുന്നത്.

സാകേത് ബഡോള ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ഇര തന്റെ അരികിലേക്ക് ഓടിവരുന്നുണ്ട് എന്ന് മനസിലാക്കി പതുങ്ങാന്‍ പുലി നോക്കുന്നത് കാണാം. 

പുലി ഒളിച്ചിരിക്കുന്നത് അറിയാതെ മാന്‍ ആ വഴി തന്നെ ഓടിയെത്തി. ഈ സമയത്ത് മാനിനെ ലക്ഷ്യമാക്കി പുലി ചാടി. മാനിന്റെ ഓട്ടത്തിന്റെ ശക്തിയില്‍ പുലി മലക്കംമറിഞ്ഞു.

അതിനിടെ പുലിയുടെ ആക്രമണത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മാന്‍ താഴെ വീണിരുന്നു. തുടക്കത്തില്‍ പതറിയെങ്കിലും നിയന്ത്രണം തിരിച്ചുപിടിച്ച  പുലി മാനിനെ പിടികൂടുന്നതാണ് അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER