'ക്രിക്കറ്റ് യാത്ര തുടങ്ങിയത് ഇവിടെ നിന്ന്'; സഞ്ജു 'ടീം ഡല്‍ഹി'യില്‍; ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍

'ഡല്‍ഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്; തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്ര ആരംഭിച്ചതും ഇവിടെയാണ്'
Delhi CM Rekha Gupta Meets Sanju Samson, Congratulates Him On Joining 'Team Delhi'
ഡല്‍ഹി മുഖ്യമന്ത്രി_ രേഖ ഗുപ്ത സഞ്ജു സാംസണ്‍
Edited By:
Updated on
1 min read

ന്യുഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ മോത്തി നഗറില്‍ ആരംഭിച്ച ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. രേഖ ഗുപ്തയുമായി സഞ്ജു കൂടിക്കാഴ്ച നടത്തി.

'ഡല്‍ഹിയുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ട്; തന്റെ ബാല്യകാലം ചെലവഴിച്ചതും ക്രിക്കറ്റ് യാത്ര ആരംഭിച്ചതും ഇവിടെയാണ്. ഇപ്പോള്‍ മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്റെ മോത്തി നഗറിലെ 'ജന്‍ കൗശല്‍ കേന്ദ്ര'ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍, അദ്ദേഹം ഡല്‍ഹിയിലെ യുവജനങ്ങളെ നൈപുണ്യത്തിലേക്കും അവസരങ്ങളിലേക്കും സ്വയംപര്യാപ്തതയിലേക്കും നയിക്കുമെന്ന്' രേഖ ഗുപ്ത പറഞ്ഞു.

ഹരീഷ് ഖുറാനി എംഎല്‍എ, ട്രിനിറ്റി ഫൗണ്ടേഷന്റെയും ഐഎസിടി എജ്യുക്കേഷന്റെയും ഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായി. യുവാക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ഭാവി അധിഷ്ഠിത നൈപുണ്യങ്ങളില്‍ പരിശീലനം നല്‍കുകയാണ് ജന്‍ കൗശല്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.

Summary

Delhi CM Rekha Gupta Meets Sanju Samson, Congratulates Him On Joining 'Team Delhi'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com