ഐഒഎ തെരഞ്ഞെടുപ്പ്: പി ടി ഉഷയുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ വഴി ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് ഉഷയെ നാമനിര്‍ദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി
P T Usha
പി ടി ഉഷfile
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയുടെ നാമനിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ (IHAI) വഴി ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പി ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

ഐസ് ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് ഗുര്‍പ്രീത് സിങ് ബക്ഷിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഉഷയുടെ പേര് നാമനിര്‍ദേശം ചെയ്തത്. ഈ നടപടി ചോദ്യം ചെയ്താണ് കുന്‍സാങ് നാംഗ്യാല്‍ വിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്നായിരുന്നു വാദം.

കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഐഒഎ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന സമയപരിധി ചൊവ്വാഴ്ചയാണ്.

Summary

Delhi High Court dismisses plea challenging P.T. Usha's nomination

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER