'അവരുടെ പുരോഗതിക്ക് പുരുഷന്മാര്‍ തടസ്സമാകരുത്'; 10 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ചു
Devi Awards
ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍, ലക്ഷ്മി മേനോന്‍, പ്രഭു ചാവ്‌ല എന്നിവര്‍ക്കൊപ്പം ദേവി അവാര്‍ഡ് ജേതാക്കള്‍ഫോട്ടോ/എക്സ്പ്രസ്
Updated on
2 min read

ഹൈദരാബാദ്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ 33-ാമത് ദേവി അവാര്‍ഡുകള്‍ സമ്മാനിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് വേറിട്ട് നിന്ന 10 സ്ത്രീരത്‌നങ്ങളെയാണ് ആദരിച്ചത്. ഐടിസി കാകാത്തിയയിലായിരുന്നു ചടങ്ങ്. ഡല്‍ഹിയില്‍ തുടക്കമിട്ട ശേഷം നടന്ന 33 പതിപ്പുകളിലായി 405 സ്ത്രീരത്‌നങ്ങളെയാണ് ഇതുവരെ ദേവി അവാര്‍ഡിലൂടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആദരിച്ചത്.

മേല്‍ത്തട്ടിലെ ചില്ല് തകര്‍ത്തും നിയമങ്ങള്‍ തിരുത്തിയെഴുതിയും ധൈര്യത്തോടെയും ബോധ്യത്തോടെയും നയിക്കുകയും ചെയ്ത വനിതകളെയാണ് ആദരിച്ചതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ പറഞ്ഞു. സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, സംരംഭകര്‍, സാങ്കേതിക കണ്ടുപിടുത്തക്കാര്‍, കലാകാരന്മാര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നേട്ടം സ്വന്തമാക്കിയവരെയാണ് ആദരിക്കുന്നതെന്നും ലക്ഷ്മി മേനോന്‍ വ്യക്തമാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല ചടങ്ങില്‍ പങ്കെടുത്തു.

ചലച്ചിത്ര നിര്‍മ്മാതാവ് ഇലാഹെ ഹിപ്റ്റൂള, അഭിഭാഷക ശ്രേയ പരോപ്കാരി, ശാസ്ത്രജ്ഞ ഡോ. രശ്‌ന ഭണ്ഡാരി, സംരംഭകരായ സരസ്വതി മല്ലുവലാസ, അനു ആചാര്യ, ചിത്രകാരി അഞ്ജനി റെഡ്ഡി, സര്‍ജന്‍ ഡോ. പാലുകുറി ലക്ഷ്മി, ഡിസൈനര്‍ മൃണാളിനി റാവു, കലാകൃതി ഇന്ത്യ സിഇഒ രേഖ ലഹോട്ടി, തല്ലൂരി പല്ലവി എന്നി വനിതകളെയാണ് ആദരിച്ചത്.

'പ്രഭു ചാവ്‌ല ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് എനിക്ക് സന്ദേശം അയച്ചപ്പോള്‍, രണ്ട് കാരണങ്ങളാല്‍ ഞാന്‍ ഉടനടി സമ്മതിക്കുകയായിരുന്നു. ആദ്യത്തേത്, ഇന്ന് ചില ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരു മാധ്യമ സ്ഥാപനമുണ്ടെങ്കില്‍, അത് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ്. രണ്ടാമത്തേത്, അതിന്റെ തമിഴ് പതിപ്പായ ദിനമണി എന്നെ ഒരു എഴുത്തുകാരനാക്കി എന്നതാണ്. ഞാന്‍ കോടതിയില്‍ വിധിന്യായങ്ങള്‍ എഴുതുക മാത്രമാണ് ചെയ്തത്, പക്ഷേ ദിനമണി എന്നെ തമിഴില്‍ ഒരു എഴുത്തുകാരനാക്കി.'- ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞു,

Justice Ramasubramanian
ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ഫോട്ടോ/എക്സ്പ്രസ്

ഇന്ത്യയിലെ പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെയും നേതൃത്വം വഹിച്ചിരുന്നത് സ്്ത്രീകളാണെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പഴയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.'അക്കാലത്ത് യുഎസിലോ യുകെയിലോ ഒരു സ്ത്രീയും ബാങ്കിനെ നയിച്ചിരുന്നില്ല എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മള്‍ വലിയ പുരോഗതി കൈവരിച്ചു, പക്ഷേ നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.'-അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ പതിപ്പ്, 1975ല്‍ ആദ്യമായി ആഘോഷിച്ച അന്താരാഷ്ട്ര വനിതാ വര്‍ഷത്തിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഇതുവരെ 405 ഓളം വനിതകളെ ആദരിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന സംഖ്യ സമൂഹം എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്നും ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.

Devi Awards
തര്‍ക്കം തീര്‍ക്കാന്‍ ലാലുവും തേജസ്വിയും ഡല്‍ഹിയില്‍; ബിഹാര്‍ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസുമായി നിര്‍ണായക ചര്‍ച്ച

'ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ സ്ത്രീകള്‍ വീട്ടിലും ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും എങ്ങനെ ബുദ്ധിമുട്ടുന്നുവെന്ന് ഞാന്‍ എല്ലാ ദിവസവും കാണുന്നു. അതിനാല്‍, ഉത്തരവാദിത്തമുള്ള പൗരന്മാര്‍ എന്ന നിലയില്‍ സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ കടമയാണ്. അവരുടെ പുരോഗതിക്ക് നമുക്ക് നേരിട്ട് സംഭാവന നല്‍കാന്‍ കഴിയുന്നില്ലെങ്കിലും നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ സഹായം അവര്‍ക്ക് തടസ്സമായി നില്‍ക്കരുത് എന്നതാണ്. പുരുഷന്മാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞത് അതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു,'- ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ പറഞ്ഞു.

Devi Awards
'പ്രാർത്ഥന ഫലിച്ചു'; ട്രംപിന്റെ നൊബേല്‍ പുരസ്കാരം തടഞ്ഞത് താൻ; അവകാശ വാദവുമായി പാസ്റ്റര്‍ കെ എ പോള്‍
Summary

Devi Awards: Honouring the unstoppable

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com